ഫാഷൻ ലോകത്തെ വീണ്ടും ഞെട്ടിച്ച് സ്്പാനിഷ് ലക്ഷ്വറി ബ്രാൻഡായ ബലെൻസിയാഗ, അവരുടെ ഫാൾ 2025 ശേഖരത്തിന്റെ ഭാഗമായി ‘ദി സീറോ’ എന്ന പുതിയ ഷൂ ആണ് പുറത്തിറക്കിയിരിക്കുന്നത്. ബ്രാൻഡിനൊപ്പം സ്നീക്കേഴ്സ് ഡിസൈനറായി പ്രവർത്തിക്കുന്ന അഡ്രിയാൻ മാർക്ക് പെറോട്ട് ഗാരിൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ബലെൻസിയാഗയുടെ ‘സീറോ’ ഷൂസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.
സ്ലൈഡുകൾ.ചെരിപ്പുകൾ,എന്നിവയുടെ ഫ്യൂഷനാണ് കമ്പനി പുറത്തിറക്കിയിരിക്കുന്ന സീറോ ഷൂസ് മിനിമലിസ്റ്റിക് ഡിസൈനിലാണ് ചെയ്തിരിക്കുന്നത്. കാൽവിരലുകളെയും പാദത്തയും മൂടുന്ന രീതിയിലാണ് പാദരക്ഷയുടെ നിർമ്മാണം. കറുപ്പ്, വെള്ള,ടാൻ,കടും തവിട്ട് നിറങ്ങളിൽ സീറോ ഷൂസ് ലഭ്യമാണ്. ഇന്ത്യൻ രൂപ 38,186 ആണ് ഇതിനായി ഈടാക്കുകയെന്നാണ് വിവരം.
ഇതിന് മുൻപ് കമ്പനി ഇറക്കിയ ബ്രേയ്‌സ്ലെറ്റ് വലിയ ചർച്ചയായിരുന്നു. ടേപ്പിന്റെ മോഡലിലുള്ള ബ്രേയ്‌സ്ലെറ്റിന് മൂന്ന് ലക്ഷം രൂപയായിരുന്നു ഇടാക്കിയിരുന്നത്. നേരത്തെ ലെയ്‌സ് പാക്കറ്റിന്റെ മോഡലിൽ ബ്രാൻഡ് ബാഗ് നിർമ്മിച്ചിരുന്നു. കണ്ടാൽ ശരിക്കും ലെയ്‌സ് പാക്കറ്റ് പോലെ തന്നെയിരിക്കുന്ന ഈ ലെതർ ബാ?ഗിന് വില 1.40 ലക്ഷം ആയിരുന്നു. അതുപോലെ, ?ഗാർബേജ് ബാ?ഗിന്റെ മോഡലിലും കമ്പനി ബാഗ് പുറത്തിറക്കിയിരുന്നു. അതിന്റെ വില 1.4 ലക്ഷം ആയിരുന്നു
Discussion about this post