കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ പുതിയ ബാബറി മസ്ജിദ് നിർമിക്കാനുള്ള പദ്ധതിയുമായി ത്രിണമൂൽ കോൺഗ്രസ് എംഎൽഎ ഹ്യൂമ്യൂൺ കബീർ. വിവാദ പരാമർശങ്ങൾക്ക് പേരുകേട്ട ഇയാൾ, മുസ്ലീം ജനസംഖ്യ കൂടുതലുള്ള ബെൽഡംഗയിൽ മസ്ജിദ് നിർമ്മിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹുമയൂൺ കബീർ പദ്ധതിക്കായി ഒരു കോടി രൂപ വാഗ്ദാനം ചെയ്യുകയും 2025 ഡിസംബർ 6-ന് നിർമ്മാണം ആരംഭിക്കുമെന്ന് അവകാശപ്പെടുകയും ചെയ്തു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനത്തോളം വരുന്ന പശ്ചിമ ബംഗാളിലെ മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെയും അവകാശങ്ങളെയും അഭിസംബോധന ചെയ്യണമെന്ന് ഹ്യൂമ്യൂൺ കബീർ പറഞ്ഞു. ബെൽദംഗ, ബഹരംപൂർ പ്രദേശങ്ങളിൽ നിന്നുള്ള മദ്രസ പ്രസിഡന്റുമാരും സെക്രട്ടറിമാരും ഉൾപ്പെടെ നൂറിലധികം അംഗങ്ങളെ ഉൾപ്പെടുത്തി ബാബറി മസ്ജിദ് ട്രസ്റ്റ് രൂപീകരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ബെൽഡംഗയിലെ രണ്ടേക്കർ സ്ഥലത്ത് മസ്ജിദ് നിർമിക്കുന്നതിന് ട്രസ്റ്റ് മേൽനോട്ടം വഹിക്കും, പദ്ധതിക്ക് മതിയായ ഫണ്ട് ഉറപ്പാക്കുമെന്നും ഇയാൾ പറയുന്നുണ്ട്.
മമത ബാനർജിയുടെ ആദ്യ ടേമിലെ മുൻ മന്ത്രിയായിരുന്ന കബീർ 2011-ൽ തൃണമൂൽ കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് കോൺഗ്രസ് ടിക്കറ്റിൽ റെജിനഗർ സീറ്റിൽ നിന്ന് തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അടുത്തിടെ, പാർട്ടി നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് കാരണം കാണിക്കൽ നോട്ടീസ് നേരിട്ടിരുന്നു.
Discussion about this post