ഡമാസ്കസ്: വിമത സൈന്യം സിറിയയുടെ പ്രസിഡന്റ് ബാഷർ അൽ അസദിനെ സ്ഥാന ഭ്രഷ്ടനാക്കിയതോടെ 1974 ലെ ഇസ്രായേൽ – സിറിയ കരാർ ഇല്ലാതായെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. ഇതോടു കൂടി ഇസ്രായേൽ സൈന്യം സിറിയയിൽ കടക്കുകയും മുമ്പ് ബഫർ സോൺ ആയിരുന്ന ഗോലാൻ കുന്നുകളുടെ ബാക്കി ഭാഗം കയ്യടക്കുകയും ചെയ്തു.
തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്ത ശേഷം പ്രസിഡൻ്റ് ബഷാർ അൽ അസദിനെ താഴെയിറക്കിയതായി സിറിയൻ വിമതർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിൻ്റെ ഈ നീക്കം. ഇസ്‌ലാമിസ്റ്റ് വിമതരുടെ വിജയം ഇതോടു കൂടി അദ്ദേഹത്തിൻ്റെ ഭരണകൂടത്തെ പിന്തുണച്ച റഷ്യയുടെയും ഇറാൻ്റെയും രാജ്യത്തെ സ്വാധീനത്തിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്.
അസദിൻ്റെ ഭരണത്തിൻ്റെ പതനത്തിനുശേഷം, ദീർഘകാലമായി സ്ഥാപിതമായ 1974 വെടിനിർത്തൽ കരാർ ഇനി നിലനിൽക്കില്ലെന്ന് ഇസ്രായേൽ പറഞ്ഞു. സിറിയൻ സൈന്യം തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതാണ് പ്രദേശത്തിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്രായേലിൻ്റെ തീരുമാനത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. 1967-ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിലാണ് ഇസ്രായേൽ ഗോലാൻ കുന്നുകൾ പിടിച്ചെടുത്തത്.
Discussion about this post