പ്രണയത്തിനും സൗഹൃദത്തിനും എല്ലാം പുതിയ മാനങ്ങൾ തീർത്ത് വേലിക്കെട്ടുകൾ വലിച്ചെറിയുകയാണ് പുതുതലമുറ. നിങ്ങൾ തമ്മിൽ എന്താണ് ബന്ധമെന്ന് ചോദിച്ചാൽ പ്രണയം അല്ലെങ്കിൽ സൗഹൃദമെന്ന ഉത്തരത്തിൽ നിന്ന് വിഭിന്നമായാണ് അവർ മറുപടി നൽകുന്നത്. സമൂഹത്തിന്റെ ഒരു വിലയിരുത്തലും അവരെ ബാധിക്കുന്നില്ല. സിറ്റുവേഷൻഷിപ്പ്, നാനോഷിപ്പ്,ഫ്രണ്ട്ഷിപ്പ് വിത്ത് ബെനിഫിറ്റ്, ഗോസ്റ്റിംഗ്, ബ്രെഡ് ക്രംമ്പിംഗ് എന്നിങ്ങനെ ബന്ധങ്ങൾക്ക് പേരുകൾ പലതാണ്. ഇതിനെ കുറിച്ചുള്ള ചർച്ചകളും സോഷ്യൽമീഡിയയിൽ സജീവമാണ്. ഇതിനിടെ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ് ഗ്രീൻ ലൈൻ തിയറി. ഡേറ്റിംഗ് നടത്തുന്ന രണ്ടുപേരുടെ ബന്ധത്തിന്റെ ആഴം മനസിലാക്കാൻ ആണേ്രത ഇത് ഉപയോഗിക്കുന്നത്. ഇതിന് പ്രത്യേകിച്ച് ശാസ്ത്രീയവശമൊന്നും ഇല്ലെങ്കിലും നിരവധി പേരാണ് ഗ്രീൻലൈൻ തിയറി പിന്തുടരുന്നത്.
ഗ്രീൻലൈൻ തിയറി
ദമ്പതികളുടെ ഒരു ഫോട്ടോയിൽ നിന്ന് അവരുടെ ബന്ധത്തിന്റെ ശക്തി മനസിലാക്കാൻ സഹായിക്കുമെന്നതാണ് ഗ്രീൻ ലൈൻ തിയറി. പവർ ആക്സിസ് എന്നും വിളിക്കപ്പെടുന്ന ഗ്രീൻ ലൈൻ തിയറിക്ക് എതിർലിംഗത്തിലുള്ളവരോടുള്ള ഒരു വ്യക്തിയുടെ പെരുമാറ്റത്തെക്കുറിച്ചും പറയാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.
ദമ്പതികളുടെ ചിത്രമെടുത്ത് രണ്ടുപേരുടെയും ശരീരത്തിന്റെ നടുവിലൂടെ ഒരു പച്ച വര വരയ്ക്കുക. പുരുഷനിൽ വരച്ചിരിക്കുന്ന രേഖ നേരെയാണെങ്കിൽ സ്ത്രീക്ക് ആ പുരുഷനേക്കാൾ ആഴത്തിലുള്ള വികാരങ്ങൾ ആ ബന്ധത്തിലുണ്ടെന്ന് മനസിലാക്കാമത്രെ. പങ്കാളിയിലേക്ക് ആരെങ്കിലും ഒരാൾ ചാഞ്ഞ് നിൽക്കുകയാണെങ്കിൽ അവരുടെ ബന്ധത്തിൽ ആ വ്യക്തിയാണ് കൂടുതൽ കീഴ്പ്പെട്ടിരിക്കുന്നതെന്നും മനസിലാക്കാം. പുരുഷന്റെ ശരീരത്തിലെ വരച്ച രേഖ നേരെയുള്ളതാണെങ്കിൽ അയാൾക്കാണ് ആ ബന്ധത്തിൽ ആധിപത്യം ഉള്ളതെന്നും ഗ്രീൻ ലൈൻ തിയറി പറയുന്നു.
ഫോട്ടോകൾക്ക് ഒരു ബന്ധത്തെക്കുറിച്ച് കൂടുതൽ പറയാൻ കഴിയുമെന്ന് കഴിയില്ലെന്നാണ് ഈ തിയറിക്കെതിരായ ആളുകൾ പറയുന്നത്. സിദ്ധാന്തം ശരീര ഭാഷാ സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പക്ഷേ പരിഗണിക്കേണ്ട മറ്റ് നിരവധി ഘടകങ്ങളുണ്ട്. ഉദാഹരണത്തിന്, സെലിബ്രറ്റികളുടെ ഫോട്ടോ പാപ്പരാസികൾ എടുത്തതാണെങ്കിൽ ,ആ ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അവർക്ക് ആ സമയം താത്പര്യമുണ്ടായിരുന്നുവോ,അതോ അവർ ഒരു വലിയ കൂട്ടം ആളുകളുടെ മുന്നിൽ നിൽക്കുകയാണോ, ആളുകൾ ആശയവിനിമയം ചിത്രീകരിക്കുകയാണോ, മുതലായവ ഘടകങ്ങളാകും. പൊതുവെ ശരീരഭാഷ ‘ഒരു ബന്ധം നല്ലതാണോ ചീത്തയാണോ എന്ന് തീരുമാനിക്കുന്നതിനുള്ള നിർണ്ണായക ഘടകമായിരിക്കരുത്. ആത്യന്തികമായി നിങ്ങൾ പരസ്പരം എങ്ങനെ പെരുമാറുന്നു എന്നതിലാണ് ഇത് വരുന്നത്. നിങ്ങൾ എങ്ങനെ പരസ്പരം വൈകാരികമായി പിന്തുണയ്ക്കുന്നു, എങ്ങനെ സംസാരിക്കുന്നു, വിയോജിപ്പുകൾ എങ്ങനെ പരിഹരിക്കുന്നു തുടങ്ങിയ ഘടകങ്ങൾ ഒരു വ്യക്തിയുടെ ശരീരഭാഷയേക്കാൾ പ്രധാനമാണെന്ന് ആളുകൾ ചൂണ്ടിക്കാിക്കുന്നു.
Discussion about this post