മനുഷ്യന്റെ ഏറ്റവും വലിയ കഴിവ് എന്ന് പറയുന്നത് ഏത് സന്ദർഭത്തിന് അനുസരിച്ചും ജീവിക്കും എന്നതാണ്. എന്നാൽ അത് മനുഷ്യന് മാത്രമല്ല ആ കഴിവ് ഉള്ളത് .മൃഗങ്ങൾക്കും ഉണ്ട്. മൃഗങ്ങളും സാഹചര്യങ്ങൾക്കനുസരിച്ച് പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ കെൽപ്പുള്ള ജീവിവർഗ്ഗങ്ങൾ തന്നെയാണ്. ഇത് തെളിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
കൈകളിൽ പരിക്കേറ്റ ഒരു കുരങ്ങൻ തൻറെ രണ്ട് പിൻകാലുകളിൽ ഓടുന്ന ഒരു വീഡിയോയായിരുന്നു അത്. വീഡിയോ കണ്ട സമൂഹ മാദ്ധ്യമ ഉപയോക്താക്കൾ കുറിച്ചത് ഇതാണ് പരിണാമം എന്നായിരുന്നു.
‘പുറത്തുള്ള ഒരു പ്രകൃതിദത്ത ലൈഫ് പാർക്കിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഐയ്ക്കിരി എന്ന എക്‌സ് ഹാൻലിലിൽ നിന്നും വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു കൈ നഷ്ടപ്പെട്ട ഒരു കുരങ്ങൻ തൻറെ രണ്ട് കാലിൽ നടക്കുന്ന ദൃശ്യങ്ങൾ’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കാട്ടിലൂടെയുള്ള ഒരു നടപ്പാതയിലൂടെ അലക്ഷ്യമായി ഇരുകാലിൽ നടന്ന് വരുന്ന ഒരു കുരങ്ങനെ കാണാം. പെട്ടെന്ന് എന്തോ കണ്ട് കുരങ്ങൻ ചുറ്റുപാടും സൂക്ഷ്മമായി വീക്ഷിക്കുന്നു. പിന്നാലെ അത് തിരിഞ്ഞോടുന്നു. എന്നാൽ പതിവായി കുരങ്ങുകൾ ഓടുന്നത് പോലെ നാലി കാലിലായിരുന്നില്ല. മറിച്ച് രണ്ട് കാലിൽ നിവർന്നാണ് കുരങ്ങൻ ഓടിയത്. ഇതിനിടെ രണ്ട് സഞ്ചാരികളെ കണ്ട് കുരങ്ങൻ തൻറെ ഓട്ടത്തിൻറെ വേഗം കുറയ്ക്കുകയും പിന്നാലെ വീണ്ടും വേഗം കൂട്ടുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
മുപ്പത്തിരണ്ട് ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോക്ക് നിരവധി കമന്റുകളും കുറിക്കുന്നുണ്ട്.അതിജീവനത്തിനായി മനുഷ്യരും മൃഗങ്ങളും പലതും ചെയ്യും , കഠിനമായ ചില യാഥാർത്ഥ്യങ്ങൾ മനുഷ്യരെയും മൃഗങ്ങളെയും ചിലത് പഠിപ്പിക്കുന്നു എന്നിങ്ങനെയാണ് വരുന്ന കമന്റ്. പ്രകൃതിയുടെ പലകാര്യങ്ങളും നമ്മെ അതിശയിപ്പിക്കുന്നതാണെന്നായിരുന്നു ചിലർ എഴുതിയത്.
Discussion about this post