ഉയരത്തോടും വെള്ളത്തോടുമൊക്കെയുള്ള ഭയം മിക്കവരിലുമുണ്ട്. അത് സ്വാഭാവികമാണ് താനും. എന്നാല്‍ തക്കാളിയോടും പഴങ്ങളോടുമൊക്കെ പേടി തോന്നിയാലോ. അതും വെറും പേടിയല്ല അതൊക്കെ കണ്ടാല്‍ ഓടിയൊളിക്കുന്ന തരത്തില്‍. ലോകത്ത് ഇങ്ങനെ വിചിത്രമായ പേടികളുമായി ജീവിക്കുന്നവര്‍ ഉണ്ട്. അതില്‍കൂടുതല്‍ സെലിബ്രിറ്റികളാണെന്ന് ഓര്‍ക്കണം. ചിലപ്പോള്‍ ഇവരുടെ കാര്യമായത് കൊണ്ട് പുറത്തുവരുന്നതാണെങ്കിലോ. ഇത്തരത്തിലുള്ള വിചിത്രമായ ചില ഭയങ്ങളെക്കുറിച്ച് നോക്കാം.
കബൂറോഫോബിയ എന്നു കേട്ടിട്ടുണ്ടോ. ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടോളൂ. ഈ ഫോബിയ ഉള്ളവര്‍ക്ക് ഞണ്ടുകള്‍, ലോബ്സ്റ്ററുകള്‍ എന്നീ ജീവികളോട് ഭയങ്കര പേടിയാകും. അടുത്തിടെ തനിക്ക് ഇത്തരം ജീവികളെ നല്ല ഭയമാണെന്ന് ഒരു പോപ് താരം വെളിപ്പെടുത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള വിചിത്ര പേടികളുള്ളവര്‍ നമ്മുടെ നാട്ടിലുമുണ്ട്. നടന്‍ അര്‍ജുന്‍ കപൂറിന്റെ കാര്യം നോക്കൂ അദ്ദേഹത്തിന് ഭയം സീലിംഗ് ഫാനുകളോടാണ് അതു കൊണ്ട് ഇദ്ദേഹത്തിന്റെ വീട്ടില്‍ സീലിംഗ് ഫാനുകളില്ലത്രേ.
കത്രീന കൈഫ് പേടിക്കുന്നത് തക്കാളികളെയാണ് അതുപോലെ അഭിഷേക് ബച്ചന് മുഴുവന്‍ പഴങ്ങളെയും പേടിയാണ് ഇതെല്ലാം കേള്‍ക്കുമ്പോള്‍ മാനസിക പ്രശ്‌നമെന്ന് വിലയിരുത്തുന്നവര്‍ ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ഇങ്ങനെ സംഭവിക്കുന്നതിന് പിന്നില്‍.
അതിന് പല കാരണങ്ങളാണ് ശാസ്ത്രം മുമ്പോട്ടു വെക്കുന്നത് ഭൂതകാലത്ത് നേരിടേണ്ടി വന്ന ചില അനുഭവങ്ങള്‍. ജനിതകമായ സവിശേഷതകള്‍, ബ്രെയിന്‍ കെമിസ്ട്രി ഇവയെല്ലാം അതില്‍ പെടുന്നു. ഇത് മാറ്റാനും കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Discussion about this post