ഗണിതശാസ്ത്രത്തിലെ അതിപ്രശസ്തമായ ഒന്നാണ് പൈതഗോറസ് സിദ്ധാന്തം.കർണ(hypotenuse)ത്തിന്റെ വർഗം പാദ (base)ത്തിന്റെയും ലംബ(altitude)ത്തിന്റെയും വർഗത്തിന്റെ തുകയ്ക്ക് തുല്യ മായിരിക്കും എന്നതാണ് പൈതഗോറസ് സിദ്ധാന്തം. കർണം cയും പാദം aയും ലംബം bയും ആയാൽ സിദ്ധാന്തം a2+b2=c2 സമവാക്യമാകും. തത്വചിന്തയിലും രാഷ്ട്രീയത്തിലും ഒരുപോലെ താത്പര്യമുണ്ടായിരുന്ന ഉപജ്ഞാതാവായ പൈതഗോസറ് ആണ് ഈ തിയറി കണ്ടെത്തിയത്.
വീനസ് ഗ്രഹത്തെ കണ്ടെത്തിയ ആളും ഭൂമി ഉരുണ്ടതാണെന്ന വാദം ആദ്യമായി ഉയർത്തിയ ആളും ഇദ്ദേഹമായിരുന്നു. പിൻകാലത്തെ ശാസ്ത്ര-സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനമായ പല സിദ്ധാന്തങ്ങളും പൈതഗോറസിന്റേതാണ്. വലിയ പ്രതിഭയായിട്ടും പരിമിതമായ സൗകര്യങ്ങളോടെ വളരെ ലളിതമായിട്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്. സസ്യാഹാരിയായിരുന്നു അദ്ദേഹം. വിചിത്രമായ ഭക്ഷണശീലവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹം ജീവിതത്തിൽ ഒരിക്കലും പയർവിത്തുകൾ കഴിച്ചിരുന്നില്ല. പയർവിത്തുകളിൽ മരിച്ചുപോയ മനുഷ്യരുടെ ആത്മാക്കൾ കുടികൊള്ളുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അതിനാൽ തന്നെ അദ്ദേഹം പയർ കഴിച്ചിരുന്നില്ല, പയർ കഴിക്കുന്നതിൽ നിന്ന് തന്റെ അനുയായികളെ വിലക്കുകയും ചെയ്തു.
അതേസമയം അദ്ദേഹത്തിന്റെ മരണത്തിനു കാരണമായതും പയറാണെന്ന് ഒരു കഥയുണ്ട്. ഒരിക്കൽ ഒരു സംഘം അക്രമികൾ പൈതഗോറസിനെ ആക്രമിക്കാനായി വന്നത്രേ. അവിടെ നിന്ന് ഓടിമാറിയെങ്കിലും രക്ഷപ്പെടാൻ പയറുകൾ വിളഞ്ഞുനിന്ന ഒരു പാടം അദ്ദേഹത്തിനു കടക്കണമായിരുന്നു. എന്നാൽ ഇതു ചെയ്യാൻ പൈതഗോറസ് തയാറായില്ല. തന്റെ ഓട്ടം പയറുകളെ നശിപ്പിച്ചാലോ എന്ന ചിന്തയായിരുന്നു കാരണം. അങ്ങനെ അക്രമികൾ അദ്ദേഹത്തെ കൊന്നത്രേ. എന്നാൽ ഇതു സത്യമാണോ അതോടെ കെട്ടുകഥയാണോ എന്നൊന്നും ഇതുവരെ ഉറപ്പിച്ചിട്ടില്ല












Discussion about this post