ഒരോ വർഷവും വളരെ പെട്ടെന്നാണ് പോയി കൊണ്ടിരിക്കുന്നത്. വർഷം പോയി കൊണ്ടിരിക്കുന്നത് പോലെ ഗൂഗിളിൽ തിരയുന്നതും മാറി മാറികൊണ്ടിരിക്കുകയാണ്. ഈ വർഷം ആണെങ്കിൽ നിരവധി കാര്യങ്ങളാണ് നടന്നിരിക്കുന്നത്. ഈ ഒരു വർഷക്കാലം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്താണെന്ന് അറിയേണ്ടേ?
ഡിജിറ്റൽ ലോകത്ത് നമ്മൾ എന്തെല്ലാം ചെയ്തു, എന്തെല്ലാം തിരഞ്ഞു എന്നതിലേക്കുള്ള തിരിഞ്ഞു നോട്ടത്തിൻറെ ഭാഗമായി 2024ൽ ഇന്ത്യക്കാർ ചെയ്ത ടോപ് ട്രെൻഡിങ് സെർച്ചുകളുടെയും ലിസ്റ്റ് വന്നിട്ടുണ്ട്. ഇന്ത്യക്കാരുടെ ക്രിക്കറ്റ് ഭ്രാന്തിനു ഇപ്പോഴും കുറവൊന്നുമില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ വർഷത്തെയും ലിസ്റ്റ്.
ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞിരിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ), ടി20 ലോകകപ്പ് എന്നിങ്ങനെയാണ് . ഇതിന് തൊട്ടു പിന്നാലെ ഭാരതിയ ജനതാ പാർട്ടി , 2024 ഇലക്ഷൻ റിസൾട്ട്, എന്നിങ്ങനെയാണ് ആളുകൾ തിരഞ്ഞിരിക്കുന്നത്.
സിനിമകളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് രാജ്കുമാർ റാവു അഭിനയിച്ച് ബോസ്സ് ഓഫീസിൽ കോടികൾ വാരിയ ‘സ്ത്രീ 2’ എന്ന സിനിമയെക്കുറിച്ചാണ്. പ്രഭാസിൻറെ ‘കൽക്കി 2898 എഡി’, ’12വേ ഫെയിൽ’, ‘ലാപതാ ലേഡീസ്’ എന്നിവയാണ് സിനിമകളുടെ പട്ടികയിൽ തൊട്ടുപിറകിലുള്ളത്. ഏറ്റവും കൂടുതൽ പേർ തിരഞ്ഞ പാട്ടുകളിൽ ആവേശത്തിലെ ‘ഇല്ലൂമിനാറ്റി’യാണ് മൂന്നാമതുള്ളത്.
ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ വ്യക്തിയാകട്ടെ രത്തൻ ടാറ്റയും. ആനന്ദ് അംബാനിയെ വിവാഹം കഴിച്ച രാധിക മർച്ചൻറ് ആരാണെന്നും ഇന്ത്യക്കാർ കാര്യമായ അന്വേഷണം നടത്തിയെന്നും ഗൂഗിൾ ഡാറ്റ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽപേർ തെരഞ്ഞത്. ‘Near Me ‘ സെർച്ചിലാകട്ടെ, തങ്ങളുടെ പ്രദേശത്തെ വായു ഗുണ നിലവാരമാണ്.
ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 10 കീവേഡുകൾ:
ഇന്ത്യൻ പ്രീമിയർ ലീഗ്
ടി20 ലോകകപ്പ്
ഭാരതീയ ജനതാ പാർട്ടി
ഇലക്ഷൻ റിസൾട്ട് 2024
ഒളിമ്പിക്‌സ് 2024
അമിതമായ ചൂട്
രത്തൻ ടാറ്റ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
പ്രോ കബഡി ലീഗ്
ഇന്ത്യൻ സൂപ്പർ ലീഗ്
Discussion about this post