ഈ വർഷത്തിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിച്ചത് എഐയാണ്. എഐയുടെ കുതിച്ച് ചാട്ടം വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ചാറ്റ് ജിപിടിക്കും ഗൂഗിളിൻറെ ജെമിനിക്കും വെല്ലുവിളിയുയർത്താൻ ഒരുങ്ങുകയാണ് ആപ്പിൾ.
എഐ പിന്തുണയോടെ തങ്ങളുടെ ഡിജിറ്റൽ വോയ്സ് അസിസ്റ്റന്റ് സിറിയുടെ പുതിയ പതിപ്പ് പുറത്തിറക്കാനാണ് ആപ്പിളിൻറെ തീരുമാനം. ജനറേറ്റീവ് എഐയുടെ സഹായത്തോടെ ഉപയോക്താക്കളുമായി കൂടുതൽ കാര്യക്ഷമമായി സംവദിക്കാൻ കഴിയുന്ന സിറിയെയാണ് ആപ്പിൾ ലക്ഷ്യമിടുന്നതെന്നാണ് ബ്ലൂംബെർഗിൻറെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിന് ആപ്പിൾ പേര് നൽകിയിരിക്കുന്നത് എംഎൽഎം സിറി എന്നാണ്.
ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ജൂണിൽ ഉണ്ടാകും എന്നാണ് വിവരം. ഐഒഎസ് 19 ന്റെ ലോഞ്ചിനൊപ്പം വേൾഡ് വൈഡ് ഡെവലപ്പേഴ്സ് കോൺഫറൻസിൽ തന്നെ സിരിയുടെ പുതിയ വേർഷനെകുറിച്ചുള്ള പ്രഖ്യാപനവുമുണ്ടാകും. വിപുലമായ ഭാഷാ മോഡലുകളിലാണ് പുതിയ സിറിയെ പുറത്ത് ഇറക്കുക എന്നാണ് പറയുന്നത്.
അതേസമയം, ആപ്പിൾ ഇന്റലിജൻസുമായുള്ള ചാറ്റ് ജിപിടിയുടെ സംയോജനത്തിനായി കാത്തിരിക്കുകയാണ് ടെക് ലോകം. അടുത്ത മാസം ഇത് പുറത്തിറങ്ങിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ആപ്പിൾ ഇന്റലിജൻസ് ഉപയോക്താക്കൾക്കുള്ള ഓപ്ഷനുകളായി ഗൂഗിളിന്റെ ജെമിനി പോലുള്ള മറ്റ് എഐ ചാറ്റ്‌ബോട്ടുകളും ആപ്പിളിലേക്ക് ചേർക്കാനാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post