കവരത്തി: കേരളത്തിൽ നിന്ന് കടൽകടന്ന് ലക്ഷദ്വീപിലേക്ക് മദ്യം എത്തിയിരിക്കുകയാണ്. ലക്ഷദ്വീപിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമായ ബംഗാരം ദ്വീപിലേക്ക് 267 കെയ്‌സ് മദ്യമാണ് എത്തിയത്.ലക്ഷദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും അളവിലുള്ള മദ്യം തീരംതൊടുന്നത്. 215 കെയ്‌സ് ബിയറും 39 കെയ്‌സ് വിദേശമദ്യവും 13 കെയ്‌സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമാണ് ലക്ഷദ്വീപിൽ എത്തിയിരിക്കുന്നത്. നേരത്തെ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും ബിയറും കയറ്റി അയയ്ക്കാൻ ബിവറേജസ് കോർപ്പറേഷന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. ഒറ്റത്തവണ അനുമതിയായാണ് മദ്യമെത്തിച്ചിരിക്കുന്നത്.
ഇതിന് പിന്നാലെ ലക്ഷദ്വീപിലെ സാമൂഹ്യപ്രവർത്തകയും സംവിധായകയുമായ ഐഷ സുൽത്താനയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ. ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണെന്ന കുറിപ്പാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. അന്ന് കേന്ദ്രസർക്കാരിനെ കുറ്റം പറഞ്ഞ് രംഗത്തെത്തിയ ഐഷയ്ക്ക് ഇന്ന് മദ്യമെത്തിക്കാൻ മുൻകൈ എടുത്ത സംസ്ഥാന സർക്കാരിനോട് ഒന്നും പറയാനും വിമർശിക്കാനും ഇല്ലേ എന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്.
ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? എന്നതിനെ പറ്റി ജനങ്ങളോട് അഭിപ്രായം തേടിയിരിക്കയാണ് സർക്കാർ:??
ലക്ഷദ്വീപിലേക്ക് മദ്യം ‘ആവശ്യമില്ല’ എന്ന് തന്നെയാണ് ജനങളുടെ അഭിപ്രായം, മദ്യം പൂർണ്ണ നിരോധനമുള്ള സ്ഥലമാണ് ‘ഗുജറാത്ത്’ അല്ലെ അതേ പോലെ മദ്യം പൂർണ്ണ നിരോധനമുള്ള മറ്റൊരു സ്ഥലമാണ് ‘ലക്ഷദ്വീപ്’
ഗുജറാത്തിൽ നടപ്പാക്കാതിരിക്കുന്ന മദ്യവില്പന ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ കാരണം എന്താണ്? ഇതാണോ ലക്ഷദ്വീപിന്റെ വികസനം?
ലക്ഷദ്വീപിലെ ജനങ്ങൾക്ക് ആവശ്യം മദ്യമല്ല, പകരം കുടിവെള്ളമാണ്… നാട്ടുകാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളാണ്, ജനങളുടെ ചികിത്സയിക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളോടു കൂടിയ മെഡിക്കൽ കോളേജാണ്, ഡോക്ടർമ്മാരെയാണ്, മരുന്നുകളാണ്, വിദ്യാർത്ഥികൾക്ക് കോളേജും സ്‌കൂളുകളിലേക്ക് ടീച്ചർമ്മാരെയുമാണ്, മഴ പെയ്താൽ നാട് ഇരുട്ടിലാവാതിരിക്കാനുള്ള കറണ്ടുകളാണ്, മത്സ്യ ബന്ധന തൊഴിലാളിമാർക്കുള്ള പെട്രോളും മണ്ണണ്ണയും ഐസ് പ്ലാണ്ടുകളുമാണ്, ജനങ്ങൾക്ക് യാത്ര സൗകര്യം കൂട്ടികൊണ്ടുള്ള കപ്പലുകളാണ്, ഇന്നോടികൊണ്ടിരിക്കുന്ന കപ്പലുകൾക്ക് എഞ്ചിൻ ഓഫ് ചെയ്യാനുള്ള സമയം പോലും കിട്ടാത്ത അവസ്ഥയാണ്, ഇക്കണക്കിന് പോയാൽ 20 വർഷം ഓടേണ്ട കപ്പൽ 10 വർഷമാകുമ്പോഴേക്കും കേടാകും, ഒന്നിനും കൊള്ളാത്ത അവസ്ഥയാവും അല്ലെ? കൊണ്ട് വരേണ്ടതും മാറ്റം വരുത്തേണ്ടതും ഇതിലൊക്കെയാണ്…ഇതൊക്കെയാണ് ഞങ്ങൾ ജനങളുടെ ആവശ്യം…
ഇതിൽ ഏതെങ്കിലും ഒരെണ്ണമെങ്കിലും നടപ്പാക്കി തരാമോ?
Discussion about this post