വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കി മെറ്റയുടെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ പണിമുടക്കി. വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയാണ് ഡൗൺ ആയത്. ഇന്നലെ രാത്രി 11 മണിയോടെ ആഗോളവ്യാപകമായാണ് മെറ്റ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനരഹിതമായത്. നാല് മണിക്കൂറുകളോളം പല ഫോണിലും ആപ്പുകൾ പ്രവർത്തനരഹിതമായി.
മെറ്റ ഫോറങ്ങളിൽ 97,000-ലധികം പേർ പരാതികൾ റിപ്പോർട്ട് ചെയ്തു. യുഎസിനെയാണ് ഈ തകരാറ് പ്രധാനമായും ബാധിച്ചത്. ഇന്ത്യയിൽ, 31,000 ആളുകൾ ഇൻസ്റ്റാഗ്രാമിന് തടസ്സം നേരിട്ടതായി റിപ്പോർട്ട് ചെയ്തു, അതേസമയം 30,500 ഉപയോക്താക്കൾക്ക് വാട്ട്സ്ആപ്പിൽ തടസം നേരിട്ടതായി റിപ്പോർട്ടു ചെയ്തു.
ആപ്പുകളിൽ ചില ഉപഭോക്താക്കൾ സാങ്കേതിക പ്രശ്‌നം നേരിടുന്നതായി മനസിലാക്കുന്നുവെന്നും ആപ്പുകളുടെ പ്രവർത്തനം സാധാരണനിലയിലാക്കാൻ പ്രവർത്തനത്തിലാണ് എന്നുമായിരുന്നു മെറ്റയുടെ ആദ്യ പ്രതികരണം. ഉപഭോക്താക്കൾ നേരിട്ട തടസത്തിന് മെറ്റ മാപ്പ് ചോദിച്ചു. ആപ്പുകളിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി പുലർച്ചെ 3.50ന് മെറ്റയുടെ അപ്‌ഡേറ്റ് എത്തി. ആപ്പുകളിലെ പ്രശ്‌നങ്ങൾ പരിഹരിച്ചതായി പുലർച്ചെ 3.50ന് മെറ്റയുടെ അപ്‌ഡേറ്റ് എത്തി. കൂടെ നിന്നതിന് നന്ദിയെന്നും 99 ശതമാനം പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നും ചില അവസാനവട്ട പരിശോധനകൾ നടത്തുകയാണെന്നുമായിരുന്നു മെറ്റയുടെ പുതിയ സന്ദേശം.
Discussion about this post