ഇന്ത്യയുടെ 18 കാരനായ ഗുകേഷ് ദൊമ്മരാജു ചരിത്രത്തിൽ ഇടംപിടിച്ചു. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് 2024 ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടി. എക്കാലത്തെയും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി മാറിയിരിക്കുകാണ്. ഏറ്റവും പ്രായം കുറഞ്ഞ ആൾ മാത്രമല്ല, ഈ നേട്ടം കൈവരിക്കുന്ന ആദ്യ കൗമാരക്കാരനും ഗുകേഷ് ആണ്. ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദിന്റെ പാത പിന്തുടരുന്ന ഗുകേഷ്, 2012 ന് ശേഷം കിരീടം നേടുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യക്കാരനുമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ 10 വർഷമായി ഞാൻ ഈ നിമിഷം സ്വപ്നം കാണുകയായിരുന്നു. സ്വപ്നം യാഥാർത്ഥ്യമാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. സിംഗപ്പൂരിലെ ചരിത്ര വിജയത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് ഡി ഗുകേഷ് പറഞ്ഞു.
‘ഞാൻ വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് ഞാൻ അൽപ്പം വികാരാധീനനായി. എന്നാൽ പിന്നീട് എനിക്ക് തുടരാനുള്ള അവസരം ലഭിച്ചു . എല്ലാ ചെസ് കളിക്കാരനും ഈ സ്വപ്‌നത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നു, ഞാൻ ഇപ്പോൾ എന്റെ ആ സ്വപ്‌നത്തിലാണ് ജീവിക്കുന്നത് എന്ന് ഗുകേഷ് കൂട്ടിച്ചേർത്തു.
എന്നെ സംബന്ധിച്ചിടത്തോളം ഡിംഗ് ഒരു യഥാർത്ഥ ലോക ചാമ്പ്യനാണ്. അവൻ ഒരു യഥാർത്ഥ ചാമ്പ്യനെപ്പോലെയാണ് പോരാടിയത്. ഈ നിമിഷത്തിൽ എന്റെ എതിരാളിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും ‘ ഡി ഗുകേഷ് പറഞ്ഞു.
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് നേടുക എന്ന സ്വപ്നം എന്നെക്കാൾ വലുതായിരുന്നു എന്റെ മാതാപിതാക്കൾക്ക്. അവരോട് ഈ നിമിഷത്തിൽ ഞാൻ ഒരുപാട് നന്ദി അറിയിക്കുന്നു എന്നും ഗുകേഷ് വെളിപ്പെടുത്തി.
ചൈനയുടെ ഡിംഗ് ലിറനെ 14 ാം മത്സരത്തിൽ തോൽപ്പിച്ച് ഏഴരപോയിന്റുമായാണ് ഗുകേഷിന്റെ വിജയം. കറുത്ത കരുനീക്കിയാണ് ഗുകേഷ് വിജയത്തിലെത്തിയത്. ഡിംഗ് ലിറന് വെള്ളക്കരുവിന്റെ ആനുകൂല്യം ലഭിച്ചിട്ടുകൂടി ഗുകേഷ് പൊരുതി ജയിക്കുകയായിരുന്നു. അവസാനമത്സരത്തിന് മുൻപ് രണ്ട് വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ കലാശിക്കുയായിരുന്നു.
Discussion about this post