ന്യൂഡൽഹി: രാജ്യത്ത് റോഡപകടങ്ങൾ വർദ്ധിക്കുകയാണെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി. പ്രതിവർഷം രാജ്യത്ത് 1.78 ലക്ഷം പേരാണ് റോഡപകടങ്ങളിൽ മരിക്കുന്നത്. ഇതിൽ 60 ശതമാനവും 18-നും 34-നും ഇടയിൽ പ്രായമുള്ളവരാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. റോഡ് അപകടങ്ങളെക്കുറിച്ച് ചർച്ച നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ താൻ മുഖം മറിച്ച് ഇരിക്കുകയാണ് ചെയ്യാറെന്ന് ഗഡ്കരി പറഞ്ഞു.ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റോഡ് അപകടങ്ങൾ കുറയുന്നതിനും കാര്യങ്ങൾ മെച്ചപ്പെടേണ്ടതിനും ഇന്ത്യയിൽ ജനങ്ങളുടെ സ്വഭാവം മാറേണ്ടതുണ്ട്. സമൂഹം മാറേണ്ടതുണ്ടെന്നും നിയമവാഴ്ചയെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘മന്ത്രിയായി അധികാരമേൽക്കുമ്പോൾ റോഡപകടങ്ങൾ 50 ശതമാനമായി കുറയ്ക്കണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ അപകടങ്ങളുടെ എണ്ണം കുറയുന്നതിനു പകരം വർധിക്കുകയാണ് ചെയ്തതെന്ന് സമ്മതിക്കാൻ എനിക്ക് മടിയില്ല. രാജ്യത്ത് പ്രതിവർഷം 1.78 ലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നു. ഇതിൽ 60% പേരും 18-34 വയസ്സിനിടയിലുള്ളവരാണ്. റോഡ് അപകടങ്ങൾ കുറയുന്നതിനും കാര്യങ്ങൾ മെച്ചപ്പെടേണ്ടതിനും ഇന്ത്യയിൽ ജനങ്ങളുടെ സ്വഭാവം മാറേണ്ടതുണ്ടെന്ന് നിതിൻ ഗഡ്കരി പറഞ്ഞു
ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിന് മുംബൈയിൽ വച്ച് തൻറെ കാറിന് രണ്ടുതവണ പിഴ ചുമത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.ജനങ്ങളിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ട്രാഫിക് നിയമങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തണം, ട്രാഫിക് നിയമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾ പോലും ബോധവാന്മാരാകണം.ലോകം മുന്നോട്ട് ഓടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വാഹനം അമിത വേഗത്തിൽ ഓടിക്കുന്നതിനേക്കാൾ വലിയ പ്രശ്നം, റോഡിൽ ലൈൻ അച്ചടക്കം പാലിക്കാത്തതാണെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി
Discussion about this post