ന്യൂഡൽഹി; രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് വീണ്ടും അജ്ഞാത ബോംബ് ഭീഷണി. രണ്ട് മണിക്കൂറിന്റെ ഇടവേളയിൽ നാല് സ്‌കൂളുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇന്ന് പുലർച്ചെയോടെയാണ് സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി എത്തിയത്. പശ്ചിം വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീനിവാസ് പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, ഡിപിഎസ് അമർ കോളനി എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശമെത്തിയത്. ഭട്നഗർ ഇന്റർനാഷണൽ സ്‌കൂളിൽ നിന്നും പുലർച്ചെ 4.21നും ശ്രീനിവാസ് പുരിയിലെ സ്‌കൂളിൽ നിന്നും 6.23നും അമർ കോളനിയിൽ നിന്നും 6.35നുമാണ് ഭീഷണി സന്ദേശത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഫയർഫോഴ്സിലെ ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഫയർഫോഴ്സും പോലീസും ബോംബ് ഡിറ്റക്ഷൻ ടീമും ഡോഗ് സ്‌ക്വാഡും സ്‌കൂളിലെത്തി പരിശോധന നടത്തി.ഇന്ന് കുട്ടികളെ സ്‌കൂളിൽ അയക്കരുതെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.സ്‌കൂളുകളിൽ പരിശോധന തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച ഡൽഹിയിലുടനീളമുള്ള 44 സ്‌കൂളുകളിലെങ്കിലും സ്ഫോടകവസ്തുക്കൾ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിരിക്കുന്നതായി മുന്നറിയിപ്പ് ലഭിച്ചത് പരിഭ്രാന്തിയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു.വിശദമായി നടത്തിയ പരിശോധനയിൽ ഈ ഭീഷണികളെല്ലാം വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു
Discussion about this post