ന്യൂഡല്‍ഹി: ജഡ്ജിമാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് നിര്‍ദ്ദേശവുമായി സുപ്രീം കോടതി. ജഡ്ജിമാര്‍ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കോടതി വ്യക്തമാക്കി. കോടതി വിധികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ഓൺലൈനിലൂടെ പങ്കുവയ്ക്കുന്നതില്‍ നിന്നും ജഡ്ജിമാര്‍ വിട്ടു നില്‍ക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബിവി നാഗരത്ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വാക്കാലുള്ള പരാമർശം നടത്തിയത്.
ജഡ്ജിമാർ സന്യാസിയെപ്പോലെ ജീവിക്കുകയും കുതിരയെപ്പോലെ പ്രവർത്തിക്കുകയും ചെയ്യണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജുഡീഷ്യറിയിൽ പ്രദർശനങ്ങള്‍ക്ക് സ്ഥാനമില്ല. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഫേസ്ബുക്കില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചാല്‍ നാളെ വിധിക്കാനിരുന്ന വിധി ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പുറത്തു വരുമെന്നും കോടതി വ്യക്തമാക്കി.
മധ്യപ്രദേശ് ഹൈക്കോടതിയിലെ വനിതാ ജുഡീഷ്യൽ ഓഫീസർമാരായ അദിതി കുമാർ ശർമ്മ, സരിതാ ചൗധരി എന്നിവരെ പിരിച്ചുവിട്ട കേസിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
Discussion about this post