ചെന്നൈ; ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തെ തനിക്ക് ഭയമാണെന്നും അതിന്റെ പേരിൽ ഒരുപാട് തിരിച്ചടികൾ താൻ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും തെന്നിന്ത്യൻ താരസുന്ദരി നയൻതാര.തന്റെ കരിയറിനെ നിർവചിക്കുന്ന ഒന്നല്ല ആ ടൈറ്റിൽ കാർഡ്. അങ്ങനെ ഒരു ടൈറ്റിൽ സിനിമകളിൽ വെയ്ക്കരുതെന്ന് നിർമ്മാതാക്കളോടും സംവിധായകരോടും താൻ കഴിഞ്ഞ അഞ്ചോ ആറോ കൊല്ലമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്ന് താരം പറയുന്നു.
ഒരു രാത്രി താൻ ആലോചിച്ചുണ്ടാക്കി സ്വയം നൽകിയതല്ല ‘ലേഡി സൂപ്പർ സ്റ്റാർ’ എന്ന വിശേഷണം. സ്മാർട്ടായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്നും പ്രേക്ഷകരെ പറ്റിക്കാനാകില്ലെന്നും നയൻതാര പറഞ്ഞു.താൻ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുമ്പോൾ സഹപ്രവർത്തകരായ പുരുഷന്മാർക്ക് അസൂയയും പകയുമൊക്കെ തോന്നുന്നത് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
നയൻതാരയുടെ വാക്കുകൾ…..
ലേഡി സൂപ്പർസ്റ്റാർ’ എന്ന പരാമർശം മറ്റൊരു വിവാദമാണ്. ഈ ടൈറ്റിലിന്റെ പേരിൽ ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. ആ ടൈറ്റിൽ കാർഡ് വയ്ക്കരുതെന്ന് കഴിഞ്ഞ അഞ്ചോ ആറോ വർഷമായി ഞാൻ എന്റെ നിർമ്മാതാക്കളോട് ആവശ്യപ്പെടുന്നതാണ്. എനിക്ക് ആ ടൈറ്റിലിൽ ഭയമുണ്ട്. എന്റെ കരിയർ ഡിഫൈൻ ചെയ്യുന്ന ഒന്നല്ല ആ ടൈറ്റിൽ. ആളുകൾക്ക് എന്നോടുള്ള ഇഷ്ടവും സ്‌നേഹവുമാണ് ആ ടൈറ്റിലിൽ കുറച്ചെങ്കിലും ഞാൻ കണ്ടിട്ടുള്ളത്.
ഒരു രാത്രി ഞാൻ ആലോചിച്ചു ഒന്നല്ല ലേഡി സൂപ്പർ സ്റ്റാർ എന്ന ടൈറ്റിൽ കാർഡ്. സ്മാർട്ടായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. പ്രേക്ഷകരെ പറ്റിക്കാനാകില്ല. എന്നേക്കാൾ മികച്ച അഭിനേതാക്കളും ഡാൻസേഴ്സും എല്ലാം ഇവിടെയുണ്ട്. എന്റെ കഠിനാധ്വാനം കൊണ്ടും ആളുകൾക്ക് ഇഷ്ടമുള്ളതുകൊണ്ടുമാണ് ഞാനിവിടെ ഇന്നിങ്ങനെ ആയിരിക്കുന്നത്. അതുകൊണ്ട് ടൈറ്റിലിൽ വലിയ അർഥമുണ്ടെന്ന് കരുതുന്നില്ല. സക്‌സസ്ഫുളായ ഒരു സ്ത്രീയെ കാണുമ്പോൾ ചിലർക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നത് എന്താണെന്ന് ഞാൻ ആലോചിക്കാറുണ്ട്. അവിടെയുള്ള പ്രശ്‌നം എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലായിട്ടില്ല.
Discussion about this post