തിരുവനന്തപുരം : കേരളത്തിലെ സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ നടപടിക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ തട്ടിപ്പിന് സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും. അനര്‍ഹമായി തുക കൈപ്പറ്റിയവരില്‍ നിന്നും 18 ശതമാനം പിഴപ്പലിശയടക്കം തുക തിരിച്ചു പിടിക്കണമെന്നാണ് ധനവകുപ്പിന്‍റെ ഉത്തരവ്.
അനർഹരായവർക്ക് സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയിൽ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് വകുപ്പുതല നടപടി സ്വീകരിക്കുക. സര്‍ക്കാര്‍ സര്‍വീസിലുള്ള ഭിന്നശേഷിക്കാരാണ് അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയവരുടെ പട്ടികയില്‍ കൂടുതലുള്ളത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ ജയതിലകാണ് പിഴപ്പലിശ അടക്കം തുക തിരിച്ചുപിടിക്കാൻ തിരിച്ചു പിടിക്കാന്‍ ഉത്തരവിറക്കിയത്.
സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവർക്ക് തന്നെയാണ് എത്തുന്നത് എന്ന് ഉറപ്പിക്കുകയും അനര്‍ഹരുടെ കൈകളിലേക്ക് തുക എത്തുന്നത് തടയുകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണെന്ന് എ ജയതിലകിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളജ് അധ്യാപകര്‍ ഉള്‍പ്പെടെ 1458 പേരായിരുന്നു അനർഹമായി ക്ഷേമപെൻഷൻ തട്ടിയെടുത്തിരുന്നത്.
Discussion about this post