ഗോതമ്പ് ബ്രെഡ് അഥവാ ബ്രൗണ്‍ ബ്രെഡ് മൈദ ഉപയോഗിച്ചുള്ളവയേക്കാള്‍ നല്ലതാണെന്നതിനാല്‍ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നവര്‍ ഇത് വാങ്ങാന്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന നിരവധി വീഡിയോകള്‍ വിപണിയില്‍ വ്യാജ ബ്രൗണ്‍ ബ്രെഡുള്ളതായി സൂചന നല്‍കുന്നു, അത് വാങ്ങുമ്പോള്‍ ജാഗ്രത പാലിക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ‘ബ്രൗണ്‍ ബ്രെഡ് ഉല്‍പ്പന്നങ്ങള്‍ അവര്‍ അവകാശപ്പെടുന്നത് പോലെ ആരോഗ്യകരമാകണമെന്നില്ല,” ഡയറ്റീഷ്യന്‍ ശിഖര്‍ കുമാരി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ അവകാശപ്പെട്ടു.
ചിലര്‍ മൈദ ബ്രെഡ് തന്നെ നിറം ചേര്‍ത്ത് വില്‍ക്കുന്നതായി മുംബൈ സൈനോവ ഷാല്‍ബി ഹോസ്പിറ്റലിലെ ഡയറ്റീഷ്യന്‍ ജിനാല്‍ പട്ടേല്‍ പറഞ്ഞു.ഈ വിപണന തന്ത്രം ഒരാളുടെ ആരോഗ്യത്തെ ബാധിക്കുകയും പെട്ടെന്നുള്ള ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ്, ദഹനപ്രശ്നങ്ങള്‍, പോഷകങ്ങളുടെ അപര്യാപ്തത എന്നിവ പോലുള്ള പ്രശ്‌നങ്ങളിലേക്ക് ് നയിക്കുകയും ചെയ്യും. അതിനാല്‍ ബ്രൗണ്‍ ബ്രെഡ് വാങ്ങുമ്പോള്‍ വളരെ ശ്രദ്ധിക്കണം പട്ടേല്‍ പറഞ്ഞു.
എന്തൊക്കെയാണ് ഇത് തിരിച്ചറിയാന്‍ ചെയ്യേണ്ടത് എന്ന് നോക്കാം
ലേബലുകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക: സ്റ്റോറില്‍ നിന്ന് ബ്രെഡ് വാങ്ങുമ്പോള്‍, ചേരുവകളുടെ ലിസ്റ്റ് ശ്രദ്ധാപൂര്‍വ്വം വായിക്കുക. ഗോതമ്പ് മാവ് ആദ്യ ചേരുവയായി ലിസ്റ്റുചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കായി തിരയുക, കൂടാതെ അമിതമായ അഡിറ്റീവുകള്‍, പ്രിസര്‍വേറ്റീവുകള്‍ അല്ലെങ്കില്‍ കൃത്രിമ നിറങ്ങള്‍ എന്നിവ അടങ്ങിയിട്ടില്ല എന്ന് ഉറപ്പാക്കുക.
അസാധാരണ നിറം തോന്നിയാല്‍ ആ ബ്രെഡ് വാങ്ങാതിരിക്കുക.
പകരമായി ചെയ്യാവുന്നത്
. പ്രാദേശിക ബേക്കറികള്‍: എപ്പോഴും ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കായി പ്രാദേശിക ബേക്കറികളെ ആശ്രയിക്കുന്നതാണ് നല്ലത്. അത് ഗുണനിലവാരത്തിലും മികവ് പുലര്‍ത്തും.
ബ്രെഡ് ഉണ്ടാക്കല്‍ വലിയ പ്രയാസകരമായ ഒരു കാര്യമല്ലെന്ന് മനസ്സിലാക്കുക. സ്വയം തന്നെ നിങ്ങള്‍ക്ക് വീട്ടില്‍ ശുദ്ധ മായഗോതമ്പ് ബ്രെഡ് ഉണ്ടാക്കാന്‍ കഴിയും കൂടാതെ ഇങ്ങനെയുണ്ടാക്കുമ്പോള്‍ ഗോതമ്പിന് പുറമേ, ഓട്സ്, ക്വിനോവ അല്ലെങ്കില്‍ മില്ലറ്റ് പോലുള്ള മറ്റ് ധാന്യങ്ങളും പരീക്ഷിക്കാം. . ഈ ഓപ്ഷനുകള്‍ക്ക് വൈവിധ്യവും അധിക പോഷകങ്ങളും നല്‍കാന്‍ കഴിയും.
Discussion about this post