തിരുവനന്തപുരം : 92-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ തയ്യാറെടുപ്പിലാണ് കേരളം. ഡിസംബര്‍ 30 മുതല്‍ ജനുവരി 1വരെയാണ് ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തീര്‍ത്ഥാടനത്തിന്‍റെ പ്രധാന ദിവസമായ ഡിസംബര്‍ 31നാണ് അവധി ഉണ്ടായിരിക്കുക. ചിറയന്‍കീഴ്, വര്‍ക്കല താലൂക്കുകളിലാണ് ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ രണ്ട് താലൂക്കുകളിൽ ഉൾപ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്നേദിവസം അവധിയായിരിക്കും. മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല.
Discussion about this post