ഭൂമിയുടെ ചരിത്രാതീത ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് എന്താണ്, ദിനോസറുകള്‍ റോന്തു ചുറ്റുന്ന വനങ്ങളായിരിക്കുമല്ലേ, എന്നാല്‍ ആദ്യത്തെ വൃക്ഷം ഈ മണ്ണില്‍ വേരൂന്നിയതിന് മുമ്പ്, സമുദ്രങ്ങളിലുണ്ടായിരുന്നത് സ്രാവുകളായിരുന്നു. കേട്ടാല്‍ അത്ഭുതം തോന്നുമെങ്കിലും ഇക്കാര്യം ശരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഗവേഷകര്‍. അതായത് സ്രാവുകള്‍ ഏകദേശം 400 ദശലക്ഷം വര്‍ഷത്തിലേറെയായി ഭൂമിയില്‍ നിലനില്‍ക്കുകയാണ്. കുറഞ്ഞത് 50 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ മരങ്ങള്‍ ഉണ്ടാകുന്നത്.
ഭൂഖണ്ഡങ്ങളുടെ രൂപീകരണം, വന്‍തോതിലുള്ള അഞ്ച് വംശനാശ സംഭവങ്ങള്‍ പോലെയുള്ളവയ്ക്ക് മരങ്ങള്‍ പിന്നീട് സാക്ഷികളായി ഇതില്‍ നിന്നെല്ലാം അവ അതിജീവിക്കുകയും ചെയ്തു. സ്രാവുകള്‍ക്കും ഇതിനേക്കാള്‍ നീണ്ടൊരു പരിണാമ ചരിത്രമുണ്ട്, സ്രാവുകള്‍ കടലിന്റെ ആധിപത്യം സ്ഥാപിച്ചപ്പോള്‍, ഭൂമി തരിശും വാസയോഗ്യമല്ലാത്തതുമായിരുന്നു
ഏകദേശം 470 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓര്‍ഡോവിഷ്യന്‍ കാലഘട്ടത്തിലാണ് പായല്‍, ലിവര്‍വോര്‍ട്ട് തുടങ്ങിയ ആദ്യകാല സസ്യങ്ങള്‍ ഉയര്‍ന്നുവന്നത്. ഇന്ന് നമുക്കറിയാവുന്ന മരങ്ങള്‍, എന്നിരുന്നാലും, ഏകദേശം 350 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡെവോണിയന്‍ കാലഘട്ടത്തിന്റെ അവസാനത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.
എന്തുകൊണ്ടാണ് സ്രാവുകള്‍ ആദ്യം വന്നത്?
സ്രാവുകളുടെ ആദ്യകാല രൂപം ഡെവോണിയന്‍ കടലിലെ ജല പരിസ്ഥിതിക്ക് അനുകൂലമായിരുന്നു.
സ്രാവുകള്‍ അവരുടെ ലളിതവും എന്നാല്‍ കടലില്‍ ജീവിക്കാന്‍ ഫലപ്രദവുമായ ശരീര സവിശേഷത കൊണ്ടാണ് അതിജീവിച്ചത്. ഭൂമിയിലെ 90 ശതമാനത്തിലധികം ജീവജാലങ്ങളെയും നശിപ്പിച്ച പെര്‍മിയന്‍-ട്രയാസിക് വംശനാശം ഉള്‍പ്പെടെ നിരവധി ദുരന്തങ്ങളെ അതിജീവിക്കാന്‍ അവയുടെ പ്രതിരോധശേഷി അവരെ പ്രാപ്തമാക്കി. ആ പ്രതിരോധ ശേഷി ഇന്നും സ്രാവുകള്‍ക്കുണ്ട് രോഗങ്ങളുടെ കാര്യത്തിലുള്‍പ്പെടെ. സ്രാവുകള്‍ക്ക് കാന്‍സര്‍ രോഗത്തെ തടയാന്‍ സവിശേഷമായ കഴിവുകളുണ്ട്.
Discussion about this post