വീഡിയോ കോളിൽ അപ്‌ഡേറ്റുകൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. സന്ദേശമയ്ക്കൽ പ്ലാറ്റ്ഫോമിൽ പ്രതിദിനം 2ബില്യണിലധികം കോളുകളാണ് ചെയ്യുന്നത്. അതിനാൽ വാട്ട്സ്ആപ്പ് ഡെസ്‌ക്ടോപ്പ്, മൊബൈൽ ഉപയോക്താക്കൾക്കുള്ള കോളിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നത് തുടർന്നു കൊണ്ടിരിക്കുകയാണ്.
അവധിക്കാലം എത്താൻ ഇനി കുറച്ച് നാളുകൾ മാത്രമാണല്ലോ ഉള്ളത.് ഈ അപ്ഡേറ്റുകൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ കോൺടാക്റ്റ് ചെയ്യാൻ സഹായിക്കും. ഇത്ര നാളും ഒരു ഗ്രൂപ്പ് ചാറ്റിൽ ഒരു കോൾ ചെയ്യുമ്പോൾ എല്ലാ മെമ്പേഴ്‌സിനെയും ഉൾപ്പെടുത്തണമായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഫീച്ചറിൽ ആരെയാണ് വിളിക്കേണ്ടതെന്ന് നിങ്ങൾക്ക് പ്രത്യേകമായി തിരഞ്ഞെടുക്കാം. ഗ്രൂപ്പിലെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ഗ്രൂപ്പ് കോൾ ചെയ്യാം.
ഒരു വലിയ ഗ്രൂപ്പിൽ നിന്ന് കുറച്ച് ആളുകളോട് മാത്രം സംസാരിക്കേണ്ട സാഹചര്യങ്ങൾക്ക് ഇത് അനുയോജ്യമാണ്. ഒരു സർപ്രൈസ് പാർട്ടി സംഘടിപ്പിക്കുന്നതോ അവധിക്കാല സമ്മാനങ്ങൾ ഏകോപിപ്പിക്കുന്നതോ പോലെ അൽപ്പം സ്വകാര്യത ആവശ്യമുള്ള പ്ലാനുകൾ നിർമ്മിക്കുന്നതിന് ഇത് പ്രത്യേകിച്ചും സഹായകരമാണ് .
വാട്‌സ്ആപ്പ് കോളുകൾ രസകരമാരക്കാൻ പുതിയ ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. 10 ഇഫക്റ്റുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കളെ അവരുടെ വീഡിയോ കോളുകൾ കൂടുതൽ രസകരമാക്കാനാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് നായ്ക്കുട്ടികളുടെ ചെവി ചേർക്കാനും , കരോക്കെയ്ക്കായി മൈക്രോഫോൺ പിടിക്കുന്നത് പോലെ തോന്നുകയോ ചെയ്യണമെങ്കിൽ, ഈ ഇഫക്റ്റുകൾക്ക് സംഭാഷണങ്ങളെ കൂടുതൽ ആകർഷകവും രസകരവുമാക്കാൻ കഴിയും . ഹൈ റെസുലക്ഷൻ ഉയർന്ന വീഡിയോയിലൂടെ വീഡിയോ കോൾ അനുഭവവും പരിഷ്‌കരിച്ചിട്ടുണ്ട് വാട്‌സ്ആപ്പ്.
Discussion about this post