ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ കുഴപ്പമില്ലാത്ത ഒരാളായാണ് പ്രിയങ്കാ ഗാന്ധിയെ രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. സംസാരത്തിൽ പൊതുവെ രാഹുൽ ഗാന്ധിയുടെ അത്രയും തെറ്റുകൾ പ്രിയങ്കാ ഗാന്ധി വരുത്താറില്ല. എന്നാൽ സഹോദരനും സഹോദരിയും കണക്കാണ് എന്ന വിമർശനം ബി ജെ പി ക്ക് ഉന്നയിക്കാൻ ഒരു അവസരം ഒരുക്കി കൊടുക്കുകയാണ് പ്രിയങ്കാ ഗാന്ധി ഇന്ന് പാർലമെന്റിൽ ചെയ്തത്. അതും തന്റെ കന്നി പ്രസംഗത്തിൽ.
ബിജെപി സർക്കാർ എല്ലാ മേഖലയിലും അദാനി ഗ്രൂപ്പിന് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് കത്തി കയറുകയായിരുന്നു പ്രിയങ്ക. എന്നാൽ അദാനി വിഷയം ഉന്നയിക്കുന്നതിനിടെ, ഹിമാചൽ പ്രദേശിലെ ആപ്പിൾ കർഷകരുടെ ദുരവസ്ഥയും അറിയാതെ പ്രിയങ്ക ഗാന്ധി ഉയർത്തിക്കാട്ടി. ഹിമാചൽ പ്രദേശ് നിലവിൽ കോൺഗ്രസാണ് ഭരിക്കുന്നത് എന്ന കാര്യം ഒരുവേള പ്രിയങ്കാ ഗാന്ധി മറന്നു പോയി.
എന്നാൽ ഈ അവസരം ബി ജെ പി എം പി മാർ ഉപയോഗിക്കുകയും. ഇപ്പോൾ ഹിമാചൽ പ്രദേശ് ഭരിക്കുന്നത് കോൺഗ്രസ് സർക്കാർ ആണെന്ന് പ്രിയങ്കാ ഗാന്ധിയെ ഓർമിപ്പിക്കുകയും ചെയ്തു.
ലോക്‌സഭയിൽ പ്രിയങ്ക ഗാന്ധി വാദ്രയുടെ ആദ്യ പ്രസംഗത്തിന് തൊട്ടുപിന്നാലെ തന്നെ , ഹിമാചൽ പ്രദേശിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചു കൊണ്ട് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ രംഗത്ത് വന്നു . മേഖലയിലെ കഠിനാധ്വാനികളായ ആപ്പിൾ കർഷകരുടെ ശ്രമങ്ങളെ തുരങ്കം വയ്ക്കുന്നതിനൊപ്പം വൻകിട കോർപ്പറേറ്റുകൾക്ക് അനുകൂലമായ നയങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് പ്രിയങ്കയുടെ പ്രസംഗം ഉദ്ധരിച്ചു കൊണ്ട് അമിത് മാളവ്യ പ്രസ്താവിച്ചു. ഇതോടെ കോൺഗ്രസ് നേതൃത്വവും പ്രിയങ്കയും അക്ഷരാർത്ഥത്തിൽ വെട്ടിലായി.
Discussion about this post