ന്യൂഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാന മന്ത്രിയുമായിരുന്ന എൽ കെ അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നേരത്തെ അദ്വാനിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസത്തെ ചികിത്സകൾക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്. കഴിഞ്ഞ ഏറെ നാളുകളായി പ്രായത്തിന്റെ അവശതകളെ തുടർന്ന് സ്വന്തം വസതിയിൽ വിശ്രമത്തിലാണ് എൽ കെ അദ്വാനി.
Discussion about this post