പലപ്പോഴായി നമ്മൾ കേൾക്കുന്ന രോഗമാണ് പക്ഷിപ്പനി.പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്ളുവൻസ (എച്ച്5 എൻ1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയിൽ ഇത് പകരാറില്ല. എന്നാൽ അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ഇത്തരത്തിലുള്ള വൈറസ് ബാധ ഗുരുതരമായ രോഗകാരണമാകാം.കോഴി, താറാവ് തുടങ്ങിയ വളർത്തു പക്ഷികളിൽ നിന്നാണ മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നത്. ഒരു മനുഷ്യനിൽ നിന്ന് മറ്റൊരാളിലേയ്ക്ക് ഈ രോഗം പകരുന്നത് അപൂർവ്വമായി സംഭവിക്കുന്നതാണ്.
അതേസമയം യുഎസിൽ നിലവിൽ പല സ്റ്റേറ്റുകളിലും പക്ഷിപ്പനി പടർന്നുപിടിക്കുന്നതായാണ് റിപ്പോർട്ടുകൾ. മുൻപ് നടത്തിയ പരിശോധനയിൽ പശുവിൻ പാലിൽ പക്ഷിപ്പനിയ്ക്ക് കാരണമാകുന്ന വൈറസ് കണ്ടെത്തിയതോടെ ജനങ്ങൾ ആശങ്കയിലായിരുന്നു. പിന്നാലെ നിരവധി ഡയറി ഫാമുകളാണ് തങ്ങളുടെ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. രോഗം സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്നും പാൽ വാങ്ങിക്കരുതെന്നും അവ കുടിക്കരുതെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അസംസ്‌കൃത പാലിൽ ഉയർന്ന അളവിൽ ഏവിയൻ ഫ്‌ലൂ വൈറസും മറ്റ് പല രോഗകാരികളും അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പല ഭക്ഷണങ്ങളെയും പോലെ പാലുൽപ്പന്നങ്ങൾക്കും അപകടസാധ്യതകളുണ്ട്, അത് പലതരം രോഗങ്ങൾക്കും മരണത്തിനും കാരണമാകും. അതിഗംഭീരമായി മേയുന്ന, ഫാമുകളിൽ വസിക്കുന്ന, ചെളിയിലും മറ്റുംകിടക്കുന്ന മൃഗങ്ങളിൽ നിന്നാണ് പാൽ വരുന്നത്. ഫാമിൽ നിന്ന് ടാങ്കർ ലോറികളിൽ പാൽ എടുത്ത് സംസ്‌കരണ പ്ലാന്റിൽ എത്തിക്കുന്നു. ഇവയെല്ലാം രോഗത്തിന് കാരണമാകുന്ന വൈറസിന് പലപ്പോഴും വളമാകാറുണ്ട്. കന്നുകാലികളെ കറക്കുന്ന ഉപകരണങ്ങൾ,പൈപ്പ്, ഭക്ഷണം നൽകുന്ന പാത്രം എന്നിവയെല്ലാം സമ്പർക്കം വഴി രോഗിയായി കന്നുകാലികളിൽ നിന്ന് മറ്റൊന്നിലേക്ക് അണുക്കൾ പകരാം.
ഈ അപകടകരമായ അവസ്ഥ മറികടക്കാൻ പാൽ പാസ്ചറൈസേഷൻ ചെയ്യുന്നതാണ് നല്ലത്. അസംസ്‌കൃതപാലോ മറ്റ് പാൽ അധിഷ്ഠിത ഉത്പന്നങ്ങളോ ചൂടാക്കി അവയിലെ വൈറസുകൾ,ബാക്ടീരിയകൾ എന്നിവയെ നശിപ്പിക്കുന്ന പ്രക്രിയയാണ് പാസ്ചറൈസേഷൻ. പാലിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ 100 ഡിഗ്രി സെന്റിഗ്രേഡിൽ ചൂടാക്കി, തിളപ്പിച്ച് പെട്ടെന്നു തണുപ്പിച്ചു മൈനസ് സീറോയിലേക്കു കൊണ്ടുവരുന്ന വിദ്യയാണിത്. മഹാനായ ലൂയി പാസ്റ്ററായിരുന്നു ഈ വിദ്യ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ഓർമയ്ക്കായാണു പാസ്ചറൈസേഷൻ എന്ന പേര്.
Discussion about this post