ന്യൂയോർക്ക്: ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ഓക്‌സിജൻ ആവശ്യമാണ്. മനുഷ്യർ മുതൽ ചെടികൾവരെ ജീവൻ നിലനിർത്തുന്നത് ഓക്‌സിജന്റെ ബലത്തിലാണ്. മരങ്ങളും ചെടികളുമാണ് ഭൂമിയിലെ ഓക്‌സിജന്റെ സ്രോതസ്സ് എന്നാണ് ഏവരുടെയും വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഭൂമിയുടെ നിലനിൽപ്പിനായി മരങ്ങളും ചെടികളും വെച്ചുപിടിപ്പിയ്ക്കാൻ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ മരങ്ങൾ അല്ല ഭൂമിയിലെ ഓക്‌സിജന്റെ സ്രോതസ്സ് എന്നാണ് പുതിയ വിവരം.
ഭൂമിയിലെ ഓക്‌സിജന്റെ 28 ശതമാനം മാത്രമാണ് മരങ്ങളിൽ നിന്നും ലഭിക്കുന്നത്. ബാക്കിയുള്ള ഓക്‌സിജന്റ് സ്രോതസ്സ് സമുദ്രങ്ങൾ ആണെന്നാണ് വിവരം. ഇത് കേൾക്കുമ്പോൾ അതിശയമായി തോന്നാം. എന്നാൽ ഇത് വാസ്തവമാണ്. സമുദ്രത്തിനുള്ളിലെ ചില പ്രത്യേകതരം ആൽഗകളാണ് ഇതിന് കാരണം ആകുന്നത്.
സമുദ്രത്തിൽ കൂടുതലായി കാണപ്പെടുന്ന ആൽഗകളാണ് കെൽപ്പ്, ഫൈറ്റോപ്ലാങ്ടൺ എന്നിവ. ഇവയും ചില പ്ലവകങ്ങളുമാണ് ഓക്‌സിജന്റെ സ്രോതസ്സുകളായി കണക്കാക്കപ്പെടുന്നത്. ഇവയുടെ നിലനിൽപ്പിന് സൂര്യപ്രകാശം അനിവാര്യമാണ്. ഇത്തരത്തിൽ വെള്ളത്തിലൂടെ താഴേയ്ക്ക് എത്തുന്ന സൂര്യപ്രകാശം ആഗിരണം ചെയ്യുന്ന ഇവ ഓക്‌സിജൻ പുറത്തുവിടുന്നു. കടലിനടിയിൽ കാണപ്പെടുന്ന് ചെറിയ ചെടികൾ ആണ് ഫൈറ്റോപ്ലാഗ്ടൺ. ഇവയ്ക്ക് ബില്യൺ ടൺ കണക്കിന് ഓക്‌സിജൻ പുറത്തുവിടാനുള്ള കഴിവുണ്ട്.
ഭൂമിയിൽ ഓക്‌സിജന്റെ അളവ് കുറയുന്നതായി വ്യക്തമാക്കി അടുത്തകാലത്ത് നിരവധി പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെ വനനശീകരണം ആണ് ഇതിന് കാരണം ആയത് എന്ന വിലയിരുത്തലിൽ ആയിരുന്നു പരിസ്ഥിതി സംരക്ഷകർ. എന്നാൽ സമുദ്രങ്ങളിലെ വെള്ളം മലിനമാകുന്നതാണ് ഇതിന് കാരണം ആകുന്നത്. സമുദ്രമലിനീകരണം കാരണം ഫൈറ്റോപ്ലാഗ്ടൺ വ്യാപകമായി നശിക്കുന്നുണ്ട്. ഇതാണ് ഓക്‌സിജന്റെ അളവ് കുറയുന്നതിനും കാരണം ആകുന്നത്.
#SourceOfOxygen, #OceanOxygen, #Phytoplankton, #MarineLife, #ClimateChange, #EnvironmentalScience, #Oceanography, #Photosynthesis, #EnvironmentalConservation
Discussion about this post