വെൺമയാർന്ന വൃത്തിയുള്ള പല്ലുകൾ നിങ്ങളുടെ ആത്മവിശ്വാസം മാത്രമല്ല,ആരോഗ്യത്തെയും സമ്പന്നമാക്കി നിർത്തുന്നു. വ ദിവസവും മുടങ്ങാതെ നാം ചെയ്യുന്ന പ്രവർത്തികളിലൊന്നാണ് പല്ല് തേക്കുന്നത്. ഇത് വായയുടെ ശുചിത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. ശരിയായ രീതിയിൽ പല്ല് തേക്കുന്നത് പല്ലുകളിലെ കറ, കാവിറ്റി, മോണയിലെ രക്തസ്രാവം, പ്ലാക്ക് തുടങ്ങിയ വായയിൽ ഉണ്ടായേക്കാവുന്ന വിവിധ പ്രശ്‌നങ്ങൾ തടയുന്നു. ഈ പതിവ് ശീലത്തിനിടെ നമ്മൾ ചില തെറ്റുകൾ വരുത്താറുണ്ടെന്ന് അറിയാമോ?
തെറ്റായ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത്
ടൂത്ത് ബ്രഷുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് അതിന്റെ ബ്രസൽസിന്റെ കാഠിന്യവും പാറ്റേണുകളും സൂക്ഷ്മമായി പരിശോധിച്ച്, മറ്റ് ടൂത്ത് ബ്രഷുകളുമായി താരതമ്യം ചെയ്ത് തിരഞ്ഞെടുക്കുക.
പഴയടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത്
ഓരോ മൂന്നോ നാലോ മാസത്തിലൊരിക്കൽ നിങ്ങളുടെ ടൂത്ത് ബ്രഷ് മാറ്റാൻ ദന്തഡോക്ടർമാർ ശുപാർശ ചെയ്യുന്നു, അതിനാൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ്
പല്ല് പുറകോട്ടും മുമ്പോട്ടും മാത്രം തേക്കുന്നത്
ബ്രഷ് ചെയ്യുമ്പോൾ പല്ലുകൾ മുന്നോട്ടും പിന്നോട്ടും മാത്രം തേക്കുന്നത് മോണകളെ വേദനിപ്പിക്കുക മാത്രമല്ല പല്ലുകൾക്കിടയിലുള്ള കോണുകൾ വൃത്തിയാക്കുകയുമില്ല. ഇത് പ്ലാക്കിനേയും ബാക്ടീരിയകളേയും നീക്കം ചെയ്യാതിരിക്കുകയും, അതുവഴി കാവിറ്റിക്കും മറ്റ് വായ സംബന്ധമായ പ്രശ്‌നങ്ങൾക്കും കാരണമാകും.ദിവസത്തിൽ രണ്ടുതവണ രണ്ട് മിനിറ്റ് വീതം നന്നായി ബ്രഷ് ചെയ്യണം
പല്ല് തേക്കും മുൻപ് ബ്രഷ് നനയ്ക്കുന്നത്
പല്ല് തേക്കും മുൻപ് ബ്രഷ് ഒന്ന് ചെറുതായി നനയ്ക്കുന്ന ശീലം പലർക്കമുണ്ട്. ഇത് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ടൂത്ത് പേസ്റ്റിൽ ശരിയായ അളവിൽ ഈർപ്പം അടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ നനയ്ക്കുമ്പോൾ ടൂത്ത് പേസ്റ്റിൽ ജലാംശം കൂടുന്നു. പല്ല് തേക്കുന്നതിന് മുൻപ് ബ്രഷ് നനയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന അധിക ഈർപ്പം കാരണം വേഗത്തിൽ പത രൂപപ്പെടും. ഇത്തരത്തിൽ പതയുണ്ടാകുന്നത് ശരിയായ രീതിയിൽ പല്ലുകൾ വൃത്തിയാക്കുന്നതിന് തടസ്സമാകും.
പല്ലു തേക്കുന്നത് ഒഴിവാക്കേണ്ട സാഹചര്യങ്ങൾ
ഭക്ഷണത്തിന് ശേഷം ഉടനെ ബ്രഷ് ചെയ്യുന്നത്
ഭക്ഷണം കഴിക്കുമ്പോൾ വായ അസിഡിക് ആകുന്നു. ഈ അസിഡിക് അവസ്ഥയിൽ പല്ല് തേച്ചാൽ അത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഭക്ഷണം കഴിച്ചാൽ 30 മുതൽ 60 മിനുട്ട് കഴിഞ്ഞതിനു ശേഷം മാത്രമേ ബ്രഷ് ചെയ്യാൻ പാടുള്ളു എന്നാണ് ദന്തരോഗ വിധഗ്ധർ പറയുന്നത്
ഛർദ്ദിച്ച ഉടൻ
ഛർദ്ദിച്ച ഉടൻ പല്ല് തേക്കുന്നത് നന്നല്ല. വയറിലുള്ള പല ആസിഡുകളും ഛർദ്ദിക്കുന്നതോടെ വായിൽ എത്തും. ആ അവസ്ഥയിൽ ഉടനെ പല്ലു തേക്കുന്നത് ഇനാമൽ ഇല്ലാതാകാൻ കാരണമാകും. 30 മിനുട്ടിനു ശേഷം വായിലെ പിഎച്ച് ലെവൽ സാധാരണരീതിയിലെത്തി എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ പല്ല് തേക്കാൻ പാടുള്ളു.
കോഫി കുടിച്ച ഉടൻ
കോഫി കുടിച്ച ഉടൻ പല്ലു തേക്കുന്നത് ഗുണം ചെയ്യില്ല. കോഫി കുടിക്കുമ്പോൾ വായിലുണ്ടാകുന്നത് അസിഡിക് അന്തരീക്ഷമാണ്. അങ്ങനെയുള്ള അവസ്ഥയിൽ പല്ല് തേച്ചാൽ ഇനാമലിനെ മോശമായി ബാധിക്കുമെന്ന കാര്യം ഓർക്കണം. വായിലെ പിഎച്ച് ന്യൂട്രലായതിനു ശേഷം മാത്രം പല്ല് തേയ്ക്കാവുന്നതാണ്.
Discussion about this post