ന്യൂഡൽഹി: വഖഫ് സ്വത്തുക്കളെക്കുറിച്ച് പ്രധാനമന്ത്രിയ്ക്കുള്ളത് തെറ്റായ ധാരണയാണെന്ന് എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി. ആർട്ടിക്കിൾ 26 നെ കുറിച്ച് പ്രധാനമന്ത്രിയെ പഠിപ്പിക്കണമെന്നും ഒവൈസി പറഞ്ഞു. ആർട്ടിക്കിൾ 26 വായിക്കുക, അത് മതപരമായ വിഭാഗവും മതപരമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സ്ഥാപനം സ്ഥാപിക്കാനും പരിപാലിക്കാനുമുള്ള അവകാശം നൽകുന്നു. വഖഫിന് ഭരണഘടനയുമായി ഒരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. ആരാണ് പ്രധാനമന്ത്രിയെ പഠിപ്പിക്കുന്നത്? ആർട്ടിക്കിൾ 26 വായിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
500 വർഷം മുൻപ് ഒരു പള്ളി ഉണ്ടായിരുന്നോ എന്ന് എന്നോട് ചോദിക്കുന്നു. ഇവിടെ പാർലമെന്റിൽ കുഴിച്ച് നോക്കി എന്തെങ്കിലും കിട്ടിയാൽ അതിനർത്ഥം പാർലമെന്റ് എന്റേതാണെന്നാണോയന്ന് ഒവൈസി ചോദിക്കുന്നു. വഖഫ് അനധികൃതമായി കൈവശപ്പെടുത്തിയ സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ വിശ്വാസികൾ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ഹൈദരാബാദ് എംപി ആരോപിച്ചു. ‘
Discussion about this post