മുഖത്ത് പാടും കുരുവുമൊക്കെ വരുമ്പോഴേ ടെൻഷനാണല്ലേ.. ഇനി ഇത് എത്രകാലമെടുക്കും പോകാൻ എന്ത് ചെയ്യും, പണം കുറേ ചിലവാകുമല്ലോ എന്നൊക്കെയാവും ചിന്ത. എന്നാൽ പ്രകൃതിദത്ത മാർഗത്തിലൂടെ ചർമ്മം സുന്ദരമാക്കിയാലോ? വെണ്ടയ്ക്ക ഉപയോഗിച്ചാവാം ചർമ്മ സംരക്ഷണം. വൈറ്റമിൻ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാൽസ്യം, അയൺ, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.ഇത് ചർമ്മത്തെ ഓക്സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് 2016 ൽ ദി ജേർണൽ ഓഫ് ഡെർമറ്റോളജിക്കൽ ട്രീറ്റ്മെന്റിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. ചർമ്മത്തിന്റെ ഇലാസ്തിക നിലനിർത്താനും ചുളിവുകൾ അകറ്റാനും ഇത് സഹായിക്കും. അകാല വാർദ്ധക്യം തടയാനും ചർമ്മത്തിന്റെ യുവത്വം നിലനിർത്താനും വെണ്ടയ്ക്ക ഗുണം ചെയ്യും.
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ വെണ്ടയ്ക്ക ഫേസ് പായ്ക്ക് സഹായിക്കും. മുഖക്കുരു പാടുകൾ, പാടുകൾ, ചുളിവുകൾ എന്നിവ ഗണ്യമായി കുറയ്ക്കും.ഈ ഫേസ് പാക്ക് മുഖക്കുരു പാടുകൾ വൃത്തിയാക്കാനും മുഖക്കുരും ഉണ്ടാകുന്നത് തടയാനും നിങ്ങൾക്ക് സഹായകമാകും. ഈ പാക്ക് തയ്യാറാക്കാൻ, വെണ്ടയ്ക്ക, അര ടീസ്പൂൺ ബേക്കിംഗ് പൗഡർ, ഒരു ടീസ്പൂൺ വീതം കറ്റാർ വാഴ ജെൽ, വെളിച്ചെണ്ണ എന്നിവയുമായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടുക, കഴുകുന്നതിന് മുമ്പ് 20-30 മിനിറ്റ് ഇരിക്കാം. ആഴ്ചയിൽ രണ്ടുതവണ ഈ ഫേസ് പാക്ക് ഉപയോ?ഗിക്കാം.
മറ്റൊന്ന് വെണ്ടയ്ക്ക നന്നായി കഴുകി അരച്ചത്, അര ടീസ്പൂൺ ടീ ട്രീ ഓയിൽ, ഒരു ടീസ്പൂൺ തേൻ, രണ്ട് ടീസ്പൂൺ നാരങ്ങാനീര് എന്നിവ ചേർത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക, പ്രത്യേകിച്ച് കഴുത്തിൽ ചുളിവുകളുണ്ടെങ്കിൽ, 30 മിനിറ്റ് വെയ്ക്കുക, ശേഷം കഴുകാം.
Discussion about this post