ഡല്‍ഹി: രാജേന്ദ്ര സിങ് കോസ്റ്റ് ഗാര്‍ഡിന്റെ പുതിയ മേധാവിയായി നിയമിക്കപ്പെട്ടു. വൈസ് അഡ്മിറല്‍ എച്ച്.സി.എസ് ബിഷന്ത് നാവിക സേനയുടെ ഈസ്റ്റേണ്‍ കമാന്റിന്റെ ഫഌഗ് ഓഫീസറായി നിയമിതനായ ഒഴിവിലേക്കാണ് രാജേന്ദ്ര സിങ് ചുമതലയേല്‍ക്കുന്നത്.
കോസ്റ്റ് ഗാര്‍ഡ് വലിയ നവീകരണത്തിന് വിധേയമാകുന്ന സമയത്തുള്ള പുതിയ മേധാവിയുടെ നിയമനം നിര്‍ണായകമായിരിക്കും. 200 കപ്പലുകളും 100 വിമാനങ്ങളുമുള്ള സേനയായി കോസ്റ്റ് ഗാര്‍ഡിനെ വികസിപ്പിക്കാനുള്ള പദ്ധതിയാണ് 2018ല്‍ പൂര്‍ത്തിയാകാനിരിക്കുന്നത്. നിലവില്‍ 135 കപ്പലുകളാണ് കോസ്റ്റ് ഗാര്‍ഡിനുള്ളത്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായും ഇപ്പോള്‍ ഡയറക്ടര്‍ ജനറലുമായി നിയമിതനാകുന്ന നാവിക ഓഫീസര്‍ അല്ലാത്ത ആദ്യ കോസ്റ്റ് ഗാര്ഡ്ഓഫീസറാണ് രാജേന്ദ്ര സിങ്.ഇതുവരെയും നാവികസേനയുടെ കമ്മീഷന്് ഓഫീസര്‍മാരാണ് കോസ്റ്റ് ഗാര്‍ഡിന്റെ മേധാവികളായിട്ടുള്ളത്.
Discussion about this post