ന്യൂഡൽഹി : പലസ്തീൻ ഐക്യദാർഢ്യ ബാഗുമായി പാർലമെന്റിൽ എത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ ട്രോൾവർഷം. സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് പ്രിയങ്കയുടെ ഈ ചെയ്തിക്കെതിരെ ഉയരുന്നത്. പ്രിയങ്ക നടത്തുന്നത് വെറും മുസ്ലിം പ്രീണന ഷോ മാത്രമാണെന്ന് ബിജെപിയും കുറ്റപ്പെടുത്തി.
പ്രിയങ്ക ഗാന്ധി പലസ്തീൻ എന്ന് എഴുതിയ ബാഗുമായി നിൽക്കുന്നതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ആണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ ചിത്രം പോസ്റ്റ് ചെയ്തത്. പക്ഷേ ചിത്രത്തിന് വിചാരിച്ച പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല വലിയ രീതിയിലുള്ള ട്രോളുകൾക്ക് കാരണമാവുകയും ചെയ്തു.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴിൽ ഇന്ത്യ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടിരുന്ന ബംഗ്ലാദേശിൽ പാകിസ്താൻ സേനയെ പരാജയപ്പെടുത്തിയ ‘വിജയ് ദിവസ്’ ദിനത്തിൽ ഹമാസ് പോലൊരു സംഘടനയെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് ആയിരുന്നു ചില കോൺഗ്രസ് അനുകൂല ഹാൻഡിലുകളിൽ നിന്നുപോലും വിമർശനം ഉയർന്നത്. വയനാട്ടിൽ നിന്നുള്ള തിരഞ്ഞെടുപ്പ് വിജയത്തിന് പ്രിയങ്കയ്ക്ക് ന്യൂഡൽഹിയിലെ പലസ്തീൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് അബെദ് എൽറാസെഗ് അബു ജാസർ അഭിനന്ദനങ്ങളും പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post