ഇന്ത്യക്കാർക്ക് സന്തോഷവാർത്ത. ഇനി വിസയിലാതെ ഇന്ത്യക്കാർക്ക് റഷ്യയിലേക്ക് പറക്കാം. അടുത്ത വർഷം ഇത് നടപ്പിലാക്കും എന്നാണ് വിവരം. വിസയില്ലാതെ റഷ്യയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ജൂൺ മുതൽക്കേ ആരംഭിച്ചിരുന്നു .ഇറാൻ, ചൈന എന്നീ രാജ്യങ്ങളിലെ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ റഷ്യയിൽ പ്രവേശിക്കാൻ അനുമതിയുണ്ട് . ഇത് വിജയകരമായിരുന്നു, ഇതിനാലാണ് ഇന്ത്യയിലും ഇത് നടപ്പിലാക്കാൻ റഷ്യ പദ്ധതിയിടുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ റഷ്യ സന്ദർശിക്കണമെങ്കിൽ ഇ വിസ നിർബന്ധം ആക്കിയിരുന്നു. ഇ വിസ പ്രോസസ്സ് ചെയ്യുന്നതിന് ഏകദേശം നാല് ദിവസമെടുക്കുമായിരുന്നു. കഴിഞ്ഞ വർഷം മാത്രം 9,500 ഇന്ത്യക്കാരാണ് റഷ്യയിൽ പ്രവേശിക്കാൻ ഇ വിസയ്ക്ക് അപേക്ഷിച്ചത് .
ഇന്ത്യൻ സന്ദർശകർ ബിസിനസ്സിനോ ഔദ്യോഗിക ആവശ്യങ്ങൾക്കോ വേണ്ടിയാണ് റഷ്യയിലേക്ക് പോകുന്നത്. 2023-ൽ, 60,000-ത്തിലധികം ഇന്ത്യക്കാർ മോസ്‌കോയിലേക്ക് യാത്ര ചെയ്തു. 2022- അപേക്ഷിച്ച് നോക്കുമ്പോൾ 26 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
നിലവിൽ 62 രാജ്യങ്ങളിലേക്ക് ഇന്ത്യ വിസ രഹിത യാത്രാ ആനുകൂല്യം നൽകുന്നുണ്ട്. ഹെൻലി പാസ്പോർട്ട് സൂചിക 2024- ൽ 82-ാം റാങ്കുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമയ്ക്ക് ഇന്തോനേഷ്യ, മാലിദ്വീപ്, തായ്ലൻഡ് തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
Discussion about this post