ന്യൂഡൽഹി: സാമ്പത്തിക പരാധീനത കൊണ്ട് തകർന്ന് നിൽക്കുന്ന സമയത്ത് ഇന്ത്യയുടെ സാമ്പത്തിക സഹായത്തിന് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രസിഡന്റ്. സാമ്പത്തികമായി ഉഭയകക്ഷി കടം പുനഃക്രമീകരിക്കുന്നതിനുള്ള നിർണായക സഹായത്തിനാണ് ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ ഭാരതത്തോട് നന്ദി പറഞ്ഞത്. കൊളംബോയിൽ അധികാരമേറ്റതിന് ശേഷമുള്ള തൻ്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണ് ദിസനായകെ ന്യൂഡൽഹിയിൽ നടത്തുന്നത്.
ഏകദേശം 2 വർഷം മുമ്പ് ഞങ്ങൾ അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടു, ആ കയത്തിൽ നിന്നും കരകയറാൻ ഇന്ത്യ ഞങ്ങളെ വളരെയധികം പിന്തുണച്ചു. എന്നാൽ അതിനു ശേഷവും ഇന്ത്യ സഹായം നൽകുന്നത് നിർത്തിയില്ല. ദിസനായകെ പറഞ്ഞു, തൻ്റെ രാജ്യം ഇന്ത്യയുടെ വിദേശ നയത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്നുണ്ട് എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡിസനായകെ പറഞ്ഞു.
ഇന്ത്യയുടെ താൽപ്പര്യത്തിന് ഹാനികരമായ ഏതെങ്കിലും വിധത്തിൽ തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ തൻ്റെ രാജ്യം അനുവദിക്കില്ലെന്നും ശ്രീലങ്കൻ പ്രസിഡൻ്റ് ഉറപ്പുനൽകി. “പ്രധാനമന്ത്രി മോദി ഞങ്ങൾക്ക് പൂർണ്ണ പിന്തുണ ഉറപ്പുനൽകി, ശ്രീലങ്കയുടെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും താൻ എപ്പോഴും സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി,” ദിസനായകെ പറഞ്ഞു.
Discussion about this post