ധാക്ക : അടുത്ത വർഷം അവസാനമോ 2026 ന്റെ ആദ്യ പകുതിയിലോ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് തീയതികൾ നിശ്ചയിക്കാമെന്ന് ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ്. സ്റ്റേറ്റ് ടെലിവിഷനിലൂടെയായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ ഓഗസ്റ്റിലാണ് വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്ന് ഷൈഖ് ഹസീന സർക്കാർ രാജിവച്ചത്. തുടർന്നാണ് ഇടക്കാല സർക്കാർ ബംഗ്ലാദേശിൽ അധികാരമേറ്റത്. അധികാരമേറ്റെടുത്തത് മുതൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ യൂനിസിനുമേൽ സമർദ്ദമുണ്ടായിരുന്നു . പിഴവുകളില്ലാത്ത വോട്ടർ പട്ടികയുൾപ്പെടെയുള്ള പ്രധാന പരിഷ്‌കരങ്ങൾ വരുത്തിയ ശേഷം , തിരഞ്ഞടുപ്പ് നടത്താൻ രാഷ്ട്രീയ പാർട്ടി സമ്മതിച്ചാൽ 2025 ൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരി 7 നാണ് ബംഗ്ലാദേശിൾ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് നാലാം തവണ സർക്കാർ രൂപികരിച്ചു. പിന്നാലെ വിദ്യാർത്ഥി പ്രക്ഷോഭം ഉണ്ടാവുകയായിരുന്നു.
ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്കും ഇവർ എത്തിയതോടെ ഹസീന ഇന്ത്യയിൽ അഭയം പ്രാപിച്ചു. ഇതിന് പിന്നാലെയാണ് നേതാവായി നൊബേൽ സമ്മാന ജേതാവ് യൂനുസ് എത്തുന്നത്. തുടർന്ന് ന്യൂനക്ഷങ്ങൾക്കെതിരെ വേട്ട തുടങ്ങി. നരവധി ക്ഷേത്രങ്ങൾ നശിപ്പിച്ചു. രാജ്യദ്രോഹ കുറ്റം ചുമത്തി ഹിന്ദു സന്യാസിമാരെ തുറങ്കലടച്ചു.
Discussion about this post