ഒറ്റപ്പാലം: ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തുകയായിരുന്ന യുവതി പോലീസ് പിടിയില്‍. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജ (23) യെയാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫീസറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. യുവതിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പിടിയിലായത്. കൈയിലുണ്ടായിരുന്ന ബാഗിലാണ് യുവതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. യുവതിയോടൊപ്പം മറ്റൊരു യുവാവും കടത്തിന് കൂടെയുണ്ടായിരുന്നു എന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന യുവാവ് പരിശോധന പേടിച്ച് പാലക്കാട്ട് തീവണ്ടി ഇറങ്ങിയെന്നും തന്നോട് ഒറ്റപ്പാലത്ത് ഇറങ്ങി നില്‍ക്കാനാണ് നിര്‍ദേശിച്ചിരുന്നത് എന്നുമാണ് യുവതി മൊഴിനല്‍കിയിട്ടുള്ളത്









Discussion about this post