തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ബാറിൽ നടന്ന സംഘർഷത്തിൽ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെടെ 12 പേർ പിടിയിൽ. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ പിടികൂടികൂടിയത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിട്ടും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈഞ്ചയ്ക്കലിലെ ബാറിൽ വെച്ച് ഓംപ്രകാശും എയർപോർട്ട് സാജൻ എന്നയാളും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സാജന്റെ മകൻ ഡാനി ഹോട്ടലിൽ നടത്തിയ ഡി.ജെ. പാർട്ടി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. തലസ്ഥാനത്ത് വീണ്ടും ഗുണ്ടകള്‍ സജീവ താവളമുറപ്പിക്കാൻ ശ്രമിക്കുന്നവെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനിടെയാണ് ഏറ്റമുട്ടൽ.
സംഭവത്തിൽ പരാതി നൽകാൻ ആരും തയ്യാറായിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് ശക്തമായി ഇടപെട്ടതോടെ ഹോട്ടൽ മാനേജർ പരാതി നൽകുകയായിരുന്നു . സംഭവത്തില്‍ ഓം പ്രകാശിനെ കൂടാതെ 10 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബാറിൽ ഡിജെ പാർട്ടി സംഘടിപ്പിച്ച സാജൻ, മകൻ ഡാനി ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്ത്.
Discussion about this post