വാഷിംഗ്ടൺ; സോഷ്യൽമീഡിയയിൽ തരംഗമായി മെറ്റ ഉടമ മാർക്ക് സുക്കർബർഗിന്റെ ആഡംബരവാച്ച്. അദ്ദേഹം കഴിഞ്ഞ ദിവസം അണിഞ്ഞ ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ വാച്ചാണ് ചർച്ചയാവുന്നത്. വെറും 1.7 മില്ലീമീറ്റർ മാത്രമാണ് ഇതിന്റെ കനം. അഞ്ച് കോടി രൂപയോളമാണ് വിലവരുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ റീലിലാണ് അദ്ദേഹം ഈ വാച്ച് ധരിച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും അവസാനത്തെ എഐ അപ്‌ഡേറ്റിനെ കുറിച്ചാണ് അദ്ദേഹം അതിൽ സംസാരിക്കുന്നത്.
ഇറ്റാലിയൻ കമ്പനിയായ ബുൾഗറിയുടെ ഒക്ടോ ഫിനിസിമോ അൾട്ര എസ്.ഒ.എസ്.സി. എന്ന വാച്ചാണ് സക്കർബർഗിന്റെ കൈവശമുള്ളത്. ഇത്തരം 20 വാച്ചുകൾ മാത്രമാണ് കമ്പനി നിർമിച്ചിട്ടുള്ളത്. സമയത്തിലെ കൃത്യതയാണ് ഇതിന്റെ പ്രത്യേകത. ദിവസം 0.2 സെക്കൻഡ് മാത്രമാണ് പിന്നിലായി പോകുക.
നേരത്തെ സുക്കർബർഗിന്റെ സ്വർണം പൂശിയ മാലയും ചർച്ചയായിരുന്നു. 425 ഡോളർ വിപണി വിലയുള്ള ആറ് മില്ലീമീറ്റർ നീളമുള്ള ക്യൂബൻ ചെയിൻ ലേലത്തിൽ സ്വന്തമാക്കാനായി ആളുകൾ 40,000 ഡോളർ വരെ മുടക്കാൻ തയ്യാറായി എത്തിയിരുന്നു. ഗോൾഡ് വെർമേയിൽ ഉപയോഗിച്ചു ഒരുക്കിയതാണ് ഈ മാല. ശുദ്ധമായ വെള്ളിയിൽ നിശ്ചിത കട്ടിയിൽ സ്വർണം പൂശിയിരിക്കുകയാണ്.
Discussion about this post