മുംബൈ: സുരക്ഷയുടെ കാര്യത്തിൽ മറ്റ് ഫോണുകളെക്കാൾ മുൻപിലാണ് ആപ്പിൾ ഐ ഫോണുകളുടെ സ്ഥാനം. അതുകൊണ്ട് തന്നെയാണ് ആപ്പിൾ ഫോണുകളോട് ആളുകൾ പ്രത്യേക ഇഷ്ടം കാണിക്കുന്നതും. ആൻഡ്രോയിഡ് ഫോണുകളെ അപേക്ഷിച്ച് ആപ്പിൾ ഐ ഫോണുകൾക്ക് വില കൂടുതലാണ്. അതുകൊണ്ട് തന്നെ വ്യാപകമായി മോഷണം പോകുന്ന ഫോണുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ആപ്പിൾ.
അടുത്തിടെയാണ് കേരളത്തിൽ ഒരു സംഗീത പരിപാടിയ്ക്കിടെ വ്യാപകമായി ഐ ഫോണുകൾ ഉൾപ്പെടെയുള്ള വിലയേറിയ ഫോണുകൾ മോഷണം പോയത്. ഇങ്ങനെ മോഷണം പോകുന്ന ഫോണുകൾ എല്ലാം എത്തുന്നത് മുംബൈയിലെ ചോർ ബസാറിൽ ആണെന്നതാണ് പരസ്യമായ രഹസ്യം. ഇവിടെ നിന്നും ഈ ഫോണുകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാം.
പിടിക്കപ്പെടുമെന്ന കാരണത്താൽ ചോർ ബസാറിൽ എത്തുന്ന ഫോണുകൾ മറ്റ് മാർക്കറ്റുകളിൽ ആരും നേരിട്ട് വിൽപ്പന നടത്താറില്ല. പകരം കരിഞ്ചന്തയിൽ എത്തിക്കുകയാണ് ചെയ്യാറുള്ളത്. ചൈന ആണ് ചോർ ബസാറിന്റെ ഏറ്റവും വലിയ കരിഞ്ചന്ത. ഷെൻസെഹെനിലെ യൂംഗ്‌വാംഗ് ഡിജിറ്റൽ മാൾ, ലൗഹു കൊമേഴ്ഷ്യൽ സിറ്റി എന്നിവ മോഷണം മുതലായ ഇലക്ട്രോണിക് സാധനങ്ങളുടെ വിൽപ്പനയ്ക്ക് പേര് കേട്ടവയാണ്. എന്നാൽ ഫോൺ അതേപടിയല്ല മുംബൈയിൽ നിന്നും ചൈനയിലെ മാർക്കറ്റുകളിൽ എത്തുന്നത്.
ചോർ ബസാറിൽ എത്തിയ ഫോണുകൾ ആദ്യം നശിപ്പിച്ച് അതിന്റെ പാർട്‌സുകൾ വേറെയാക്കും. ഇങ്ങനെ ചെയ്താൽ ഫോൺ എവിടെയെന്ന് ആർക്കും കണ്ടെത്താൻ കഴിയില്ല. ഈ പാർട്‌സുകൾ ആണ് ഉയർന്ന വിലയിൽ വിൽപ്പന നടത്താറുള്ളത്. പിടിക്കപ്പെടാതിരിക്കാൻ കടൽ വഴിയായിരിക്കും മോഷ്ടാക്കൾ ഈ പാർട്‌സുകൾ ചൈനയിൽ എത്തിക്കുക.
Discussion about this post