നമ്മുടെ സമൂഹത്തിൽ ഒരുസ്ത്രീ സിംഗിളായി ജീവിക്കുകയെന്നാൽ വലിയ പാതകമായും ദൗർഭാഗ്യമായും കണക്കാക്കുന്ന പ്രവണത ഏറിവരികയാണ്. എന്തോ തെറ്റ് ചെയ്തവർ, കൂട്ടിനാളില്ലാത്തവർ എന്നൊക്കെയുള്ള സഹതാപനോട്ടങ്ങൾ വേറെ. എന്നാൽ സിംഗിൾസേ.. ദാ അറിഞ്ഞോളൂ നിങ്ങളോട് ആസൂയയാണ് സമൂഹത്തിന്. കാരണം പങ്കാളികൾ ഉള്ളവരേക്കാളും പുരുഷന്മാരേക്കാളും സിംഗിൾ സ്ത്രീകളാണത്രേ. ജീവിതത്തിൽ സന്തുഷ്ടർ. സോഷ്യൽ സെക്കോളജിക്കൽ ആൻഡ് പേഴ്‌സണാലിറ്റി സയൻസ് നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്.
അവിവാഹിതരായ സ്ത്രീകൾക്ക് അവരുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ജീവിതം, ലൈംഗികാനുഭവങ്ങൾ എന്നിവയിലെല്ലാം ഉയർന്ന തോതിൽ സംതൃപ്തി അനുഭവപ്പെടുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ. അവിവാഹിതരായ പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് ഒരു റിലേഷൻഷിപ്പിലാകാനുള്ള ആഗ്രഹവും കുറവാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
ലൈംഗിക സംതൃപ്തിയുടെ കാര്യം വരുമ്പോൾ, അവിവാഹിതരായ സ്ത്രീകൾ പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ സംതൃപ്തി രേഖപ്പെടുത്തി. പുരുഷന്മാർ പലപ്പോഴും ഉയർന്ന ലൈംഗിക സംതൃപ്തി റിപ്പോർട്ട് ചെയ്യുന്ന റൊമാന്റിക് റിലേഷൻഷിപ്പ് ഗവേഷണത്തിൽ നിന്നുള്ള കണ്ടെത്തലുകളുമായി ഇത് വ്യത്യസ്തമാണ്.
പങ്കാളികളുള്ള വ്യക്തികളുടെ അനുഭവങ്ങളും മാനസികാവസ്ഥയും കൂടി പരിശോധിച്ചുകൊണ്ടാണ് ഗവേഷകർ ഈ പഠനം നടത്തിയത്. ‘സിംഗിൾഹുഡ്’ ഒരു പ്രധാനപ്പെട്ട റിലേഷൻഷിപ്പ് സ്റ്റാറ്റസ് ആണെന്നത് അംഗീകരിക്കാപ്പെടാത്തതിനെ കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്. 2020നും 2023നും ഇടയിൽ നടത്തിയ പത്ത് പഠനങ്ങളിൽ നിന്നുള്ള ഡാറ്റകളും ഗവേഷകർ ഇതിനായി ശേഖരിച്ചിരുന്നു.ഡേറ്റ കളക്ഷന്റെ സമയത്ത് പ്രണയ ബന്ധങ്ങളിൽ അല്ലാതിരുന്ന 5491 പേരെയും പഠനത്തിൽ ഉൾപ്പെടുത്തി. പുരുഷൻ, സ്ത്രീ എന്നിങ്ങനെ വേർതിരിച്ചാണ് സാംപിളുകളെടുത്തത്. 18നും 75നും ഇടയിൽ പ്രായമുള്ളവരേയാണ് പഠനവിധേയമാക്കിയത്
#happywomen #love #care #relationships #singlehood # satisfaction #men #single #study #women
Discussion about this post