ലോകത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷികമായ ഒന്നാണ് ഊർജ്ജം. ടെക്‌നോളജി വളരുമ്പോഴും തളരുമ്പോഴുമെല്ലാം ഇന്ധനം കത്തിജ്വലിച്ച് ഊർജ്ജമായേ തീരൂ. ഇങ്ങനെ തുടർച്ചയായി ഉപയോഗിച്ചാൽ ഇന്ധനം തീർന്നുപോകില്ലേ…? പ്രകൃതി കോടിക്കണക്കിന് വർഷമെടുത്ത് നിർമ്മിച്ചെടുത്ത സമ്പത്ത് ഇനി എത്രനാൾ? ഈ ആശങ്കകൾക്ക് അൽപ്പം ആശ്വാസം ആയിരിക്കുകയാണ് പുതിയൊരു പഠനം. ‘മോഡൽ പ്രൊഡിക്ഷൻസ് ഓഫ് ഗ്ലോബർ ജിയോളജിക് ഹൈഡ്രജൻ റിസോഴ്‌സസ്’ എന്ന പഠനമാണ് നമ്മുടെ ചില ആശങ്കകൾക്ക് അറുതി വരുത്തിയിരിക്കുന്നത്. യുഎസ് ജിയോളജിക്കൽ സർവേയിലെ പെട്രോളിയം ജിയോകെമിസ്റ്റായ ജെഫ്രി എല്ലിന്റെ മേൽനോട്ടത്തിലാണ് പഠനം നടത്തിയത്.
അടുത്ത 200 വർഷത്തേക്ക് ഇന്ധസംബന്ധമായ ആശങ്കകൾ വേണ്ട എന്നാണ് ഗവേഷകർ പറയുന്നത്. ലോകത്തിന് ആവശ്യമായ ഇന്ധനം എത്തിക്കാൻ ശേഷിയുള്ള 6.2 ട്രില്യൺ ടൺ ഹൈഡ്രജൻ ഗ്യാസ് ഭൂമിക്കടിയിൽ ഉണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. എന്നാലീ ഇന്ധന ലഭ്യത കൃത്യമായി ഏത് ഭാഗത്താണ് ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും പഠനത്തിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള മൊത്തം ഇന്ധന ഉപഭോഗത്തിന്റെ 30 ശതമാനമെങ്കിലും ഹൈഡ്രജൻ ഗ്യാസ് ആയേക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2050 ആകുമ്പോഴേക്കാം ഹൈഡ്രജൻ ഗ്യാസിന്റെ ഉപഭോഗം ഇപ്പോഴത്തതിനേക്കാൾ അഞ്ച് മടങ്ങിലേറെ വർദ്ധിക്കുമെന്നും ഗവേഷകർ കണക്കുകൂട്ടുന്നു.
#massive hidden fuel reserve #Scientists #energy
Discussion about this post