ന്യൂയോർക്ക്: അമേരിക്കയുടെ ആകാശത്ത് തുടർച്ചയായി അജ്ഞാത വെളിച്ചം കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തരാക്കി. കഴിഞ്ഞ 15 ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് വെളിച്ചം പ്രത്യക്ഷപ്പെട്ടത്. സൂപ്പർ പവറാണെന്ന് ആയിരുന്നു സംഭവത്തെക്കുറിച്ച് പടർന്ന അഭ്യൂഹം.
ന്യൂയോർക്ക്, പെന്നിസിൽവാനിയ, മസാചുസെറ്റ്‌സ്, കണക്ടികട്ട്, വിർജീനിയ എന്നീ സ്ഥലങ്ങളിലാണ് വെളിച്ചം കണ്ടത്. അർദ്ധരാത്രി ആകാശത്ത് കൂടി മിന്നി നീങ്ങുന്ന തരത്തിൽ ആയിരുന്നു വെളിച്ചം പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പകർത്തി ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിന് പിന്നാലെ അഭ്യൂഹങ്ങളും പ്രചരിച്ചു. ഇത് വെറ്റ് ഹൗസിലും എത്തിയതിന് പിന്നാലെ വെളിച്ചത്തിന്റെ കാരണം വെളിപ്പെടുത്തി അമേരിക്കൻ സർക്കാരും രംഗത്ത് എത്തി.
ഡ്രോണുകളിൽ നിന്നുള്ള വെളിച്ചം ആണെന്നായിരുന്നു സർക്കാർ ഇതിന് നൽകിയ വിശദീകരണം. ന്യൂ ജേഴ്‌സി പോലീസിന്റേതാണ് ഈ ഡ്രോണുകൾ എന്നും സർക്കാർ വ്യക്തമാക്കുന്നു. അടുത്തിടെ 50 ഡ്രോണുകൾ കടലിന്റെ ഭാഗത്ത് നിന്നും വരുന്നതായി പ്രദേശവാസികൾ പോലീസിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷണം നടത്തിയ കോസ്റ്റ് ഗാർഡ് 13 ഡ്രോണുകൾ തങ്ങളുടെ കപ്പലുകൾക്ക് മുകളിലൂടെ സഞ്ചരിച്ചതായി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ പോലീസ് ഡ്രോൺ ഉപയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഈ ഡ്രോണുകളാണ് പ്രദേശവാസികൾ കണ്ടത്.
Discussion about this post