തൃശ്ശൂർ: ആതിരപ്പള്ളിയിൽ പോത്തിനെ കണ്ട് ബ്രേക്കിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. സംഭവത്തിൽ യാത്രികർക്ക് നിസാര പരിക്കേറ്റു. ചാലക്കുടി- മലക്കപ്പാറ പാതയിൽ വെറ്റിലപ്പാറയ്ക്ക് അടുത്തായിരുന്നു സംഭവം.
എറണാകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുകൾ ആയിരുന്നു കൂട്ടിയിടിച്ചത്. വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. സഞ്ചരിക്കുന്നതിനിടെ വഴിയിൽ കെട്ടഴിച്ചുവിട്ട പോത്തുകൾ പെട്ടെന്ന് ഇവരുടെ മുൻപിൽ പെടുകയായിരുന്നു. പോത്തുകളെ ഇടിയ്ക്കാതിരിക്കാൻ കാറുകാർ പെട്ടെന്ന് ബ്രേക്ക് ഇട്ടു. ഇതോടെ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എണ്ണപ്പന തോട്ടത്തിലേക്ക് മേയാൻ വിട്ട പോത്തുകളാണ് അപകടം ഉണ്ടാക്കിയത് എന്നാണ് യാത്രക്കാർ പറയുന്നത്.
പോത്തുകൾ റോഡിലേക്ക് ഇറങ്ങുന്നത് പതിവാണെന്നാണ് ആളുകൾ പറയുന്നത്. ഈ റോഡിന് വീതി കുറവാണ്. വളവും ഉണ്ട്. അപകടത്തിന് സാദ്ധ്യതയുള്ള റോഡിലൂടെ പോത്തുകൾ ഇത്തരത്തിൽ വിഹരിക്കുന്നത് ബൈക്ക് യാത്രികർക്കുൾപ്പെടെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
Discussion about this post