തിരുവനന്തപുരം: മലേഷ്യ, തായ്‌ലന്‍ഡ്, ബാങ്കോക്ക് തുടങ്ങിയ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെ ഒഴുകുന്നത് കോടികളുടെ കഞ്ചാവ്. മൂന്ന് മാസത്തില്‍ നെടുമ്പോശേരി വിമാനത്താവളത്തില്‍ നിന്നും 30 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ഇന്നലെ മാത്രം നാലേകാല്‍ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
മാരക രാസവസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കിയെടുക്കുന്നതാണ് ഹൈബ്രിഡ് കഞ്ചാവ്. ഇവയില്‍ ഭൂരിഭാഗവും എത്തുന്നത് അന്താരാഷ്ട്ര പോസ്റ്റ് ഓഫീസ് വഴിയും വിമാനമാര്‍ഗവമാണെന്നാണ് എക്സൈസിന്റെ കണ്ടെത്തല്‍. സാധാരണ കഞ്ചാവിനേക്കാള്‍ ശക്തിയേറിയതും അപകടകരവുമായ ഹൈബ്രിഡ് കഞ്ചാവ് ‘തായ് ഗോള്‍ഡ്’ എന്നാണ് ഇത് യുവാക്കള്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ അറിയപ്പെടുന്നത്.
മാരക രാസവസ്തുക്കളില്‍ ആറ് മാസത്തോളം കഞ്ചാവ് ഇട്ടു വച്ച് അത് ഉണക്കിയെടുത്തതിന് ശേഷം ഒരു ഗ്രാം വീതമുള്ള ഉരുളകളാക്കി വില്‍ക്കുന്നു. വിദേശത്ത് നിന്ന് കൊണ്ടു വരുന്ന കഞ്ചാവ് ഇവിടുത്തെ കഞ്ചാവുമായി കൂട്ടിക്കലര്‍ത്തിയാണ് വില്‍പ്പന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മാര്‍ക്കറ്റില്‍ ഒരു കോടിയോളം വില വരും. രാജ്യാന്തര വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ഇതിന്.
ഭക്ഷണപ്പൊതികളിലും മിഠായിപ്പാക്കറ്റുകളിലും പൊതിഞ്ഞാണ് ഇവ കടത്തുന്നത്. ബാഗേജിലെ വസ്ത്രങ്ങള്‍ക്കിടയിലും മറ്റും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സൂക്ഷിക്കുന്നു. ഒരു പ്രത്യേകതരം പേപ്പറുകളിട്ടാണ് ഇവ പൊതിയുക. അതിനാല്‍ സ്‌ക്രീനിങ്ങിലും തിരിച്ചറിയില്ല. കുട്ടികളുടെ കളിപ്പാട്ടങ്ങളിലും സ്ത്രീകളുടെ പാദരക്ഷകളിലും ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് അടങ്ങിയ പാര്‍സല്‍ പാക്കറ്റുകള്‍ നേരത്തെ പിടികൂടിയിരുന്നു.
Discussion about this post