റാഞ്ചി : പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ ആയുഷ്മാൻ യോജന പദ്ധതിയിൽ തട്ടിപ്പുമായി ഝാർഖണ്ഡിലെ വിവിധ ആശുപത്രികൾ. 40 കോടി രൂപയുടെ അഴിമതിയാണ് ഝാർഖണ്ഡിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. ഇല്ലാത്ത രോഗികളുടെ പേരിൽ ആയുഷ്മാൻ യോജന പദ്ധതി വഴി പണം തട്ടിയെടുത്താണ് ഈ അഴിമതികൾ നടത്തിയിരിക്കുന്നത്.
ഝാർഖണ്ഡിലെ 212 സ്വകാര്യ ആശുപത്രികളാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തലസ്ഥാനമായ റാഞ്ചിയിലെ ഒമ്പത് ആശുപത്രികളും ഈ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. ആയുഷ്മാൻ ഗുണഭോക്താക്കളെ ചികിത്സിച്ചതിന് പണം വാങ്ങുകയും രോഗിയെ പോലും പ്രവേശിപ്പിക്കാതെ ആയുഷ്മാൻ്റെ കീഴിൽ പണം വാങ്ങുകയും ചെയ്തിട്ടുള്ളതായാണ് കണ്ടെത്തൽ.
തട്ടിപ്പ് നടത്തുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കി ആയുഷ്മാൻ യോജനയിൽ നിന്നും പണം ആവശ്യപ്പെട്ടതായി കണ്ടെത്തിയതോടെ ഈ ആശുപത്രികൾക്കുള്ള ഫണ്ട് വിതരണം പൂർണമായും നിർത്തിയിരിക്കുകയാണ്. ഇഡി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം അഴിമതി ആരോപണം ഉയർന്ന ആശുപത്രികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹോസ്പിറ്റൽ ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു.
Discussion about this post