ജീവിതശൈലീരോഗങ്ങളില്‍ ഉള്‍പ്പെടുന്നൊരു വലിയ പ്രശ്നമാണ് കൊളസ്ട്രോള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ നേരിട്ട് തന്നെ ഹൃദയത്തെ തന്നെ ബാധിക്കുന്ന ഒരു വില്ലൻ ആണ് ഇത്. അതുകൊണ്ട് തന്നെയാണ് കൊളസ്ട്രോള്‍ കൃത്യമായി നിയന്ത്രിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അധികവും ഭക്ഷണത്തിലൂടെ തന്നെയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ ശ്രമിക്കേണ്ടത്. കൊളസ്ട്രോള്‍ ഉള്ള ഒരു വ്യക്തിക്ക് പല ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടി വരാം. ഒപ്പം ചില ഭക്ഷണങ്ങള്‍ കൊളസ്ട്രോള്‍ നിയന്ത്രണത്തിന് കഴിക്കുകയുമാകാം.
അത്തരത്തില്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പറയുന്നത്.
ഒരുപാട് ആരോഗ്യഗുണങ്ങളുള്ള നെല്ലിക്കയാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ സഹായിക്കുന്നൊരു ഭക്ഷണം. വൈറ്റമിൻ-സി, അമിനോ ആസിഡുകള്‍, വിവിധ ധാതുക്കള്‍ എന്നിവയുടെയെല്ലാം സ്രോതസാണ് നെല്ലിക്ക. നെല്ലിക്കയ്ക്ക് കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
നമ്മുടെ ശരീരത്തില്‍ രണ്ട് തരത്തിലുള്ള കൊളസ്ട്രോള്‍ ആണ് കാണപ്പെടുന്നത്. നല്ലയിനം കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും. ചീത്ത കൊളസ്ട്രോളാണ് നമുക്ക് വിനാശകാരിയാകുന്നത്. ഇത് പുറന്തള്ളാൻ സഹായിക്കുന്നൊരു പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീയില്‍ അടങ്ങിയിരിക്കുന്ന ‘പോളിഫിനോള്‍സ്’ ആണ് ഇതിന് സഹായകമാകുന്നത്.
മറ്റൊന്നാണ് പെരുംജീരകം. പെരുംജീരകത്തിന്റെ ഭക്ഷ്യനാരുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തത്തിലേക്ക് കൊളസ്ട്രോളിന്റെ ആഗിരണം തടയാൻ നാരുകൾ സഹായിക്കും. പതിവായി പെരുംജീരക വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കും.
പ്രഭാത ഭക്ഷണത്തില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ തടയാന്‍ സഹായിക്കും. ഇതിനായി ഓട്സോ പച്ചക്കറികളോ പയറു വര്‍ഗങ്ങളോ തിരഞ്ഞെടുക്കാം.
Discussion about this post