പ്രധാനപ്പെട്ട കാര്യങ്ങൾ പോലും പലപ്പോഴും മറന്നു പോകാറുണ്ടോ ? ഓർമ്മശക്തി കൂട്ടാൻ ഇനി മറ്റൊന്നും തപ്പി പോകേണ്ട . ഒരു പേപ്പറും പേനയും മാത്രം മതി. പേപ്പറിലോ ബോർഡിലോ എഴുതുന്നത് തലച്ചോറിലെ കൂടുതൽ ഭാഗങ്ങളെ ഉത്തേജിപ്പിച്ച് ഓർമ്മശക്തി കൂടാൻ സഹായിക്കുന്നു എന്നാണ് പുതിയ കണ്ടെത്തൽ .
കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിനേക്കാൾ കൂടുതൽ മെമ്മറി ഉണ്ടാവുന്നത് എഴുതിയാൽ മാത്രമാണ് എന്നാണ് റിപ്പോർട്ട്. സയന്റിഫിക് അമേരിക്കൻ ജേണലിലാണ് ഇത് സംബന്ധിച്ചുള്ള വിവരം നൽകിയിരിക്കുന്നത്.
ഈ പരീക്ഷണം നടത്തിയത് നോർവേയിലെ സാങ്കേതികവിദഗ്ധരാണ്. സ്‌കൂൾ കുട്ടികളിലാണ് പരീക്ഷണം നടത്തിയത്. തലയിൽ ഇലക്‌ട്രോണിക് സെൻസർ ഘടിപ്പിച്ച് ശേഷം എഴുതുമ്പോഴും ടൈപ്പ് ചെയ്യുമ്പോഴുമുള്ള തലച്ചോറിന്റെ പ്രവർത്തനത്തെ വിശകലനം ചെയ്തു. ഇതിലൂടെയാണ് എഴുതുന്നതാണ് കൂടുതൽ ഫലം എന്ന് തെളിഞ്ഞത്. ഇത് കൂടാതെ എഴുതുന്നത് അക്ഷരതെറ്റ് കുറയ്ക്കുമെന്നും അക്ഷരങ്ങളുടെ ആകൃതിയും രൂപവും മനസ്സിലുറപ്പിക്കാൻ സഹായിക്കും എന്നും തെളിഞ്ഞിട്ടുണ്ട്.
Discussion about this post