നാഗ്പൂർ: വിഡി സവർക്കറിന് രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകാത്തത് എന്താണെന്ന് ചോദിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായപ്പോൾ, സവർക്കറിന് ആദരവ് നൽകണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഇന്നും അദ്ദേഹം മുഖ്യമന്ത്രിയാണ്. ആവശ്യം പരിഗണിച്ചിട്ടില്ല. അപ്പോൾ സവർക്കറിനെക്കുറിച്ച് സംസാരിക്കാൻ ബിജെപിക്ക് അവകാശമില്ലെന്ന് കുറ്റപ്പെടുത്തിയ ഉദ്ധവ് താക്കറെ. തന്റെ ആവശ്യം ആവർത്തിക്കുന്നുവെന്നും രാജ്യത്തിന്റെ പരമോന്നത ബഹുമതി സവർക്കർക്ക് നൽകണമെന്നും പറഞ്ഞു.
നെഹ്റുവും സവർക്കറും ചരിത്രപുരുഷന്മാരാണ്. വികസനം, കർഷകരുടെ പ്രശ്നങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, തൊഴിലില്ലായ്മ പരിഹരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോൾ വേണ്ടത്. താക്കറെ കൂട്ടിചേർത്തു.
മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ ശിവസേന (യുബിടി) അദ്ധ്യക്ഷൻ കൂടിയായ ഉദ്ധവ് താക്കറെയുടെ പരാമർശത്തിൽ കോൺഗ്രസ് ഇത് വരെ പ്രതികരിച്ചിട്ടില്ല.
Discussion about this post