മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓഫ് സ്പിന്നർ ആർ അശ്വിൻ. ഓസ്‌ട്രേലിയയിലെ പരമ്പരയ്ക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം.എല്ലാ ഫോർമാറ്റിലുമായി 765 വിക്കറ്റുകൾ വീഴ്ത്തിയ താരമാണ് അശ്വിൻ. “ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലെ എല്ലാ ഫോർമാറ്റുകളിലും ഇത് എന്റെ അവസാന വർഷമായിരിക്കും,” അശ്വിൻ പറഞ്ഞു. “ഒരു ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിൽ എനിക്ക് അൽപ്പം പഞ്ച് അവശേഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു, പക്ഷേ ക്ലബ് ലെവൽ ക്രിക്കറ്റിൽ അത് പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രോഹിത്തിനും എന്റെ നിരവധി ടീമംഗങ്ങൾക്കുമൊപ്പം എനിക്ക് ധാരാളം ഓർമ്മകൾ ഉണ്ട്, അവരിൽ ചിലരെ (വിരമിക്കൽ കാരണം) നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും. പുറത്തേക്ക് പോകാനുള്ളവരുടെ കൂട്ടത്തിലാണ് ഞങ്ങളെന്ന് പറയാമെന്ന് അശ്വിൻ പറഞ്ഞു.
ഏത് പിച്ചിലും തിളങ്ങിയിരുന്ന സ്പിന്നറായ അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മുതൽകൂട്ടായിരുന്നു. 106 ടെസ്റ്റിൽ നിന്നായി 537 വിക്കറ്റ് വീഴ്ത്തിയ താരമാണ് ആരാധകരുടെ സ്വന്തം ആഷ്. 116 ഏകദിനത്തിൽ 156 വിക്കറ്റും 65 ട്വന്റി 20യിൽ 72 വിക്കറ്റുമാണ് ആഷിന്റെ കരിയറിലെ സമ്പാദ്യം. ടെസ്റ്റിൽ 6 സെഞ്ചുറികൾ നേടിയിട്ടുണ്ട്. 3503 റൺസാണ് ആകെ നേടിയിരിക്കുന്നത്.
1986 സെപ്തംബർ 17 നാണ് തമിഴ്‌നാട് സ്വദേശിയായ അശ്വിന്റെ ജനനം. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്‌നാട് ടീമിനുവേണ്ടിയും ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ഒരു വലങ്കയ്യൻ ബാറ്റ്മാനും, വലങ്കയ്യൻ ഓഫ് സ്പിന്നറുമാണ് അദ്ദേഹം. ബിടെക് ബിരുദധാരി കൂടിയായ അശ്വിൻ, 2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. 2022 ൽ ഇന്ത്യ ഏകദിന ലോകകപ്പ് വിജയിച്ചപ്പോൾ ടീം അംഹമായിരുന്നു അശ്വിൻ. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരമാണ് അദ്ദേഹം.11 തവണയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്.
Discussion about this post