ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ. ജയകുമാറിന്. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ ഈ നേട്ടത്തിന് ഉടമയാക്കിയത്. പുരസ്‌കാരം വളരെ പ്രധാനപ്പെട്ട ഒരു അംഗീകാരമായി കാണുന്നുവെന്ന് ജയകുമാർ പ്രതികരിച്ചു.
പ്രഭാ വർമ്മ, കവടിയാർ രാമചന്ദ്രൻ, കൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്നാണ് ജയകുമാറിനെ തിരഞ്ഞെടുത്തത്. മൂന്നംഗജൂറി ഐക്യകണ്‌ഠേന അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ഏറ്റവും അനുയോജ്യമായ വ്യക്തിയ്ക്കാണ് പുരസ്‌കാരം ലഭിച്ചത് എന്ന പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീനിവാസറാവു അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 50 വർഷമായി സാഹിത്യലോകത്ത് സജീവമാണ് ജയകുമാർ. നിലവിൽ കേരള സർക്കാരിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറാണ് ജയകുമാർ. മുൻ ചീഫ് സെക്രട്ടറിയായ അദ്ദേഹം മലയാള സർവ്വകലാശാലയുടെ സിവിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഗാനരചയിതാവ് ആണ് അദ്ദേഹം. നിരവധി സിനിമകൾക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്. ചിത്രകാരനും വിവർത്തകനും കൂടിയാണ് അദ്ദേഹം.













Discussion about this post