മലയാള സിനിമയിൽ അവസരം ലഭിക്കാൻ അഭിമാനം തന്നെ അടിയറവയ്‌ക്കേണ്ടി വരുന്ന അവസ്ഥയാണ് എന്ന് നടി. ദേശീയ വനിതാ കമ്മിഷനു മുന്നിൽ നടി വെളിപ്പെടുത്തുകയായിരുന്നു. സിനിമകളിൽ മിന്നായം പോലെ ഒന്ന് മുഖം കാണിക്കണമെങ്കിൽ പോലും ലൈംഗിക ചൂഷണങ്ങൾക്ക് വഴങ്ങി കൊടുക്കണം എന്ന് നടി ആരോപിച്ചു.
നിർമാതാക്കളുടെ നേരിട്ടുള്ള ഭീഷണികൾക്കു പുറമെയാണ് ശിങ്കിടികളുടെ വിരട്ടലും ഫോണിലൂടെയുള്ള ഭീഷണികളും. ഇതിനെതിരെയെല്ലാം പരാതികൾ നൽകിയിരുന്നു. ഒരു കാര്യവും ഉണ്ടായില്ല എന്നും നടി വ്യക്തമാക്കി.
വനിത കമ്മിഷൻ റിപ്പോർട്ടിൽ ‘മിസ്. എക്‌സ്.വൈ.സെഡ്’ എന്നാണ് നടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുകളിൽ പേരുകളില്ല എന്നത് അതു പ്രസിദ്ധീകരിക്കാനുള്ള ന്യായീകരണമല്ല എന്നും നടി കൂട്ടിച്ചേർത്തു. പലരും ഇല്ലായ്മകളിൽ നിന്നാണ് സിനിമ എന്ന സ്വപ്‌നവുമായി എത്തുന്നത്. അവസരങ്ങൾ നഷ്ടപ്പെടുമെന്നും ഫീൽഡിൽനിന്നുതന്നെ ഔട്ടായേക്കുമെന്നുമുള്ള ഭീതിയുടെ പുറത്താണു പലരും അതിക്രമങ്ങൾക്ക് നിന്നു കൊടുക്കുന്നത്.
ആർക്കും ഇത് പുറത്ത് പറയാനോ നിയമപരമായി മുന്നോട്ട് പോവാനോ സാധിക്കില്ല. കാരണം ആർക്കും അതിനുള്ള സാമ്പത്തിക ശേഷിയോ സാമൂഹിക പിന്തുണയോ പലർക്കുമില്ല എന്നതാണ് സത്യം എന്നും നടി കൂട്ടിച്ചേർത്തു.
Discussion about this post