ഇന്ത്യക്കാരനെ ജമൈക്കിയിൽ വെടിവെച്ച് കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശി വിഗ്നേഷാണ് മരിച്ചത്. കവർച്ച സംഘമാണ് യുവാവിനെ കൊലപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിഘ്‌നേഷ് ജോലി ചെയ്യുന്ന സൂപ്പർമാർക്കറ്റിൽ വെച്ചാണ് സംഭവം . കവർച്ചാ സംഘത്തിൻറെ വെടിയേറ്റ് സൂപ്പർമാർക്കറ്റിലെ മറ്റു രണ്ട് ഇന്ത്യക്കാർക്കും പരിക്കേറ്റു. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് വിഘ്‌നേഷിൻറെ കുടുംബം ആവശ്യപ്പെട്ടു.
തോക്കുധാരികളായ കവർച്ചാ സംഘം സൂപ്പർമാർക്കറ്റിലേക്ക് എത്തിയപ്പോൾ അവിടെയുണ്ടായിരുന്നവർ ഓടിമാറുകയായിരുന്നു.
സൂപ്പർമാർക്കറ്റിലെ ജീവനക്കാരായ വിഘ്‌നേഷിന് ഉൾപ്പെടെ അവിടെ നിന്ന് ഓടിമാറാനായിരുന്നില്ല. കൈകൾ ഉയർത്തി കീഴടങ്ങി നിലത്തിരുന്നെങ്കിലും കൈവശമുള്ള പണവും ഫോണും ഉൾപ്പെടെയുള്ളവ നൽകിയിട്ടും കവർച്ചാ സംഘം നിറയൊഴുക്കുകയായിരുന്നു. ഒരാൾക്ക് വെടിയേൽക്കുന്നതും പിന്നീട് അവിടേക്ക് ഓടിയെത്തുന്ന രണ്ടാമത്തെ ആളെയും വെടിവെക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
Discussion about this post